ലക്ഷ്മി ദേവിയുടെ പേരില്‍ ജപ്പാനില്‍ ഒരു നഗരം ഉണ്ടെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ജപ്പാനിലെ ടോക്യോയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു കിച്ചിജോജി എന്ന നഗരമാണ് ലക്ഷ്മി ദേവിയുടെ പേരില്‍ അറിയപ്പെടുന്നത്. ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍സല്‍ ജനറല്‍ ഓഫ് ജപ്പാന്‍ തകയുക്കി കിതഗാവ ഈ വാര്‍ത്ത സ്ഥിരീകരിച്ചു.
‘ലക്ഷ്മി ദേവിയുടെ ക്ഷേത്രം ആണ് ടോക്യോയ്ക്ക് അടുത്തുള്ള ഒരു നഗരം ഉണ്ടാവാന്‍ കാരണമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. കിച്ചിജോജി എന്നാല്‍ ജപ്പാനില്‍ ലക്ഷ്മി ക്ഷേത്രം എന്നാണ് അര്‍ത്ഥം,’- ദയാനന്ദ് സാഗറിലെ വിദ്യാര്‍ത്ഥികളോട് ജീവനക്കാരോടും കിതഗാവ പറഞ്ഞു. സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ആയിരുന്നു അദ്ദേഹം.
ജപ്പാനിലെ സംസ്‌കാരത്തിലും സമൂഹത്തിലും ഇന്ത്യന്‍ സ്വാധീനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജപ്പാനികളും ഇന്ത്യക്കാരും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാനിലെ മറ്റു ഹൈന്ദവ ക്ഷേത്രങ്ങളുടെ ഉദാഹരണവും അദ്ദേഹം നല്‍കി.
‘ഉദയ സൂര്യന്റെ നാട് എന്ന അറിയപ്പെടുന്ന ഈ നാട്ടില്‍ ഒരുപാട് ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാറുണ്ട്. വര്‍ഷങ്ങളായി ഞങ്ങള്‍ ഹൈന്ദവ ദൈവങ്ങളെ പൂജിക്കുന്നു,’ അദ്ദേഹം പറഞ്ഞു. കന്നഡയിലുള്ള കിതഗാവയുടെ പ്രസംഗം കേട്ട് സദസ് അദ്ഭുതപ്പെട്ടു.
ജപ്പാനിലെ ഭാഷകളെയും ഇന്ത്യന്‍ ഭാഷകള്‍ സ്വാധീനിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലെ പല വാക്കുകളും ജപ്പാനില്‍ ഉപയോഗിക്കുന്നു. ‘ഉദാഹരണത്തിന്, ജപ്പാന്‍ വിഭവം സുഷി അരിയും വിനെഗറും ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. സുഷി വിഭവം ഷാരി എന്നും അറിയപ്പെടുന്നു. സംസ്‌കൃതത്തിലെ ‘സാലി’ എന്ന വാക്കില്‍ നിന്നാണ് ഇത് ഉണ്ടായത്. ഷാരി എന്നാല്‍ അരി എന്നാണ് അര്‍ത്ഥം. ഇന്ത്യന്‍ സംസ്‌കാരം മാത്രമല്ല ഭാഷകളും ഞങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജപ്പാന്‍ ഭാഷ പഠിപ്പിക്കാനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജപ്പാന്‍ സര്‍ക്കാരും കരാര്‍ ഒപ്പു വെച്ചു. ‘ജപ്പാന്‍ ഭാഷയിലെ പരിജ്ഞാനം ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ സഹായമാകുമെന്ന് കിതഗാവ വ്യക്തമാക്കി.