June 07, 2026 |
Share on

ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍!

വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്

ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട്‌ ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്.

വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട്‌ ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്.

വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്‌റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന മാര്‍ക്കറ്റ് ആണ് ഇന്ത്യ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ യു.കെയില്‍ സന്ദര്‍ശിക്കുന്നതില്‍ ഒരുപാട് സന്തോഷം. വ്യത്യസ്തമായ സംസ്‌കാരം, ഭക്ഷണം, കാഴ്ചകള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ് യു.കെ. ഇന്ത്യന്‍ സന്ദര്‍ശക്കര്‍ക്കായി മികച്ച യാത്രാ സൗകര്യം ഉറപ്പാക്കും. ഇതിനായി ടൂര്‍ ഓപ്പറേറ്ററുകളുമായി വിമാന കമ്പനികളുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.’

ഇന്ത്യയില്‍ നിരവധി കമ്പനികളുമായി പങ്കാളിത്തത്തിന് ഒരുങ്ങുകയാണ് വിസിറ്റ് ബ്രിട്ടണ്‍. ഇംഗ്ലണ്ടിലും വെല്‍സിലും നടക്കാന്‍ പോകുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഇന്‍ 2019 ഭാഗമായി സഞ്ചാരികള്‍ക്ക് ആയി ബ്രിട്ടണിലെ പ്രാദേശിക സ്ഥലങ്ങള്‍ക്ക് കൂടുതല്‍ പ്രചരണം നല്‍കും. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇടയില്‍ യു.കെയ്ക്ക് ഒരു മികച്ച പ്രചരണം നല്‍കാനായി ‘ഫൈന്‍ഡ് യുവര്‍ ഗ്രേറ്റ് ബ്രിട്ടണ്‍, ഐ ട്രാവല്‍ ഫോര്‍….’ (https://bit.ly/2LXdtJ9) എന്ന ക്യാമ്പയിന്‍ വിസിറ്റ് ബ്രിട്ടണ്‍ ആരംഭിച്ചു. ഹൃസ്വ ചിത്രങ്ങള്‍, കഥകള്‍ എന്നിവയൊക്കെ കാമ്പയിനിന്റെ ഭാഗമാണ്. ഇത് കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ യു.കെയിലേക്ക് ആകര്‍ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×