June 16, 2026 |
Share on

വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭ പ്രമേയം പാസാക്കി

അഴിമുഖം പ്രതിനിധി വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭ പ്രമേയം പാസാക്കി. മുബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കായതിനെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ സജീവമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് സിപിഐഎം ഭരിക്കുന്ന ത്രിപുരയില്‍ വധശിക്ഷയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.  യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കം മേമന്റെ വധശിഷ നീതീകരിക്കാനാവില്ലെന്നു പ്രസ്ഥാവന നടത്തിയിരുന്നു . ഇന്ത്യയില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ചര്‍ച്ചകള്‍ക്ക് പ്രധാന ചുക്കാന്‍ പിടിക്കുന്ന സിപിഐഎം , തങ്ങള്‍  ഭരിക്കുന്ന […]

അഴിമുഖം പ്രതിനിധി

വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭ പ്രമേയം പാസാക്കി. മുബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കായതിനെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങള്‍ സജീവമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് സിപിഐഎം ഭരിക്കുന്ന ത്രിപുരയില്‍ വധശിക്ഷയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. 

യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കം മേമന്റെ വധശിഷ നീതീകരിക്കാനാവില്ലെന്നു പ്രസ്ഥാവന നടത്തിയിരുന്നു . ഇന്ത്യയില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ചര്‍ച്ചകള്‍ക്ക് പ്രധാന ചുക്കാന്‍ പിടിക്കുന്ന സിപിഐഎം , തങ്ങള്‍  ഭരിക്കുന്ന ഏക സംസ്ഥാനത്ത് വധശിക്ഷയ്‌ക്കെതിരെ പ്രമേയം പാസ്സാക്കി കൊണ്ട് ഈകാര്യത്തിലുള്ള സംവാദം കൂടുതല്‍ ജനകീയമാക്കാന്‍ തയ്യാറായിരിക്കുകയാണ്. അതേസമയം മേമന്റെ ഖബറടക്കത്തില്‍ പങ്കെടുത്തവരില്‍ ത്രീവവാദികളുമുണ്ടെന്ന പ്രസ്താവനയിലൂടെ നേരത്തെ ത്രിപുര ഗവര്‍ണര്‍ വിവാദത്തില്‍ പെട്ടിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×