സിനിമാക്കാര്‍ക്കു മാത്രമല്ല, ട്രോളുകാര്‍ക്കും ഏറെ വേണ്ടപ്പെട്ടയാളാണ് അജു വര്‍ഗീസ്. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ സിനിമകളിലും അജുവിനെ കാണാമെന്നു പറയുന്നതുപോലെയാണ്, ഓരോ ദിവസവും ഉണ്ടാകുന്ന ട്രോളുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിലെ കഥാപാത്രം ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ കൊടുത്തും വാങ്ങിയും നിറഞ്ഞു നില്‍ക്കുന്ന അജു.
ഇപ്പോഴിതാ അജുവിനെ കണക്കറ്റു ട്രോളുന്നൊരു വീഡിയോ ഇറങ്ങിയിരിക്കുന്നു. ഈ വീഡിയോ കണ്ട് മറ്റു ചിലരെ പോലെ അസ്വസ്ഥനായൊന്നും ഇല്ല, പകരം തന്നെ ഏറെ ചിരിപ്പിച്ച ഈ ട്രോള്‍ സ്വന്തം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയാണ് ഈ താരം ചെയ്തത്.
വിഷയം അജുവിനു കിട്ടുന്ന സ്ഥിരം ട്രോളുകളില്‍ ഉള്ളതാണെങ്കിലും നാടോടിക്കാറ്റിലെ ഒരു രംഗം കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ കിടിലന്‍ ട്രോള്‍ വീഡിയോ കണ്ടാല്‍ ആരും ചിരിച്ചുപോകും.
This post was last modified on January 20, 2017 4:15 pm
Leave a Comment