June 26, 2026 |
Share on

ഇത്തിക്കര പക്കിയാക്കാത്തതിന് നിവിന്‍ പോളിക്ക് ഈ പണി കൊടുക്കേണ്ടായിരുന്നു അജു വര്‍ഗ്ഗീസേ!

അജു ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു ചിത്രം നിവിനുള്ള ട്രോളാണെങ്കിലും ആരാധകര്‍ അജുവിന് തിരിച്ചു പണി കൊടുക്കുന്നുണ്ട്.

സനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളുന്നതും ഇവരുടെ പതിവാണ്. നിവിന്റെ കായംകുളം കൊച്ചുണ്ണിയില്‍ അജു വര്‍ഗ്ഗീസിനെ അഭിനയിപ്പിക്കാത്തതിന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളും ഇറക്കിയിരുന്നു. ഇപ്പോള്‍ അജു ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു ചിത്രം നിവിനുള്ള ട്രോളാണെങ്കിലും ആരാധകര്‍ അജുവിന് തിരിച്ചു പണി കൊടുക്കുന്നുണ്ട്.

ഇത്തിക്കര പക്കിയാക്കാത്തതിന് നിവിന്‍ പോളിക്ക് ഈ പണി കൊടുക്കേണ്ടായിരുന്നു അജു വര്‍ഗ്ഗീസേ! എന്നാണ് ആരാധകരുടെ കമന്റുകള്‍. കായംകുളം കൊച്ചുണ്ണിയിലെ ലോക്കേഷന്‍ ചിത്രം പുറത്തുവിട്ടതാണ് അജുവിന് പണിയുമായി ട്രോളന്മാര്‍ ഇറങ്ങിയത്. കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന നിവിന്‍ ഫോണ്‍ നോക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. ‘ഗൂഗിള്‍ നോക്കി രക്ഷപെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി’ എന്ന കുറിപ്പോടെയാണ് അജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.azhimukham.com/trending-sdpi-against-kitab-play-in-revenue-school-youth-festival/

Leave a Reply

Your email address will not be published. Required fields are marked *

×