June 18, 2025 |
Share on

ഇന്ത്യന്‍ കുടിയേറ്റക്കാരെ പുറത്താക്കാന്‍ യു എസ് സൈനിക വിമാനങ്ങള്‍ പറന്നു തുടങ്ങി

ഏറ്റവും ചെലവേറിയ മാര്‍ഗമാണ് സൈനിക വിമാനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ കുടിയേറ്റക്കാരെയും അമേരിക്ക ഒഴിപ്പിച്ചു തുടങ്ങി. നാടുകടത്തലിന് വിധേയരായ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള മിലട്ടറി വിമാനം യുഎസില്‍ നിന്നും പുറപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ഒഴിപ്പിക്കുന്നവരെ കൊണ്ടുപോകുന്നതില്‍ നിലവില്‍ ഏറ്റവും ദൂരത്തുള്ള ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. ഒരു സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ദിവസത്തിലധികം എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

കുടിയേറ്റമൊഴിപ്പിക്കലിന് സൈന്യത്തെ കൂടുതലായി ഉപയോഗിക്കുന്ന നയമാണ് യു എസ് സ്വീകരിച്ചിരിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതും, നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കുന്നതും, ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങി തന്റെ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കാന്‍ സൈന്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് ട്രംപ്. ടെക്സാസിലെ എല്‍ പാസോയിലും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലും എത്തിച്ചിരിക്കുന്ന 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്താനായി പെന്റഗണ്‍ വിമാനങ്ങള്‍ വിട്ടു നല്‍കി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യക്ക് പുറമെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ പറന്നു തുടങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാര്‍ഗമാണ് സൈനിക വിമാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്കുള്ള സൈനിക വിമാനത്തിന് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 4,675 ഡോളര്‍(4,07,591.50 ഇന്ത്യന്‍ രൂപ) ചിലവാകുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.  Trump’s immigration policy US military plane carrying Indian migrants takes-off

Content Summary; Trump’s immigration policy US military plane carrying Indian migrants takes-off

 

Leave a Reply

Your email address will not be published. Required fields are marked *

×