തൊഴിലവകാശ സൂചികയിൽ ആഗോള തലത്തിൽ ഇടിവ് വന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഫെഡറേഷനായ ഇന്റർനാഷണൽ ട്രേഡ് യൂണിയൻ ഫെഡറേഷൻ പുറത്തിറക്കിയ 2025ലെ ആഗോള അവകാശ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളും ജാനാധിപത്യവും പലപ്പോഴും തീവ്ര വലതുപക്ഷത്തിന്റെ ആക്രമണത്തിന് വിധേയമാകുന്നതായി സൂചിക വ്യക്തമാക്കുന്നു.
യുഎസിലെ ഡൊണാൾഡ് ട്രംപ്, എലോൺ മസ്ക്, അർജന്റീനയിലെ ജാവിയർ മിലിയും എഡ്വേർഡോ യൂർനെക്കിയനുമെല്ലാം തൊഴിലാളികൾക്ക് മേൽ പയറ്റിയിരിക്കുന്നത് സമാനമായ സ്വേച്ഛാധിപത്യത്തിന്റെ തന്ത്രമാണ്. യുഎസ് പ്രസിഡന്റ് പലപ്പോഴായി തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമർത്തുന്ന തരത്തിലുള്ള നടപടികൾ സ്വീകരിച്ച് പോരുന്നുണ്ട്. തൊഴിലാളി വിരുദ്ധരായ ശതകോടീശ്വൻമാരെ നയരൂപീകരണത്തിന് സർക്കാരിന് കീഴിലേക്ക് കൊണ്ട് വന്നാണ് ട്രംപ് തന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ശക്തിപ്പെടുത്തിയത്. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി സൂചിക പ്രകാരം, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലെ 47,000 തൊഴിലാളികളുടെ യൂണിയൻ സംരക്ഷണം എടുത്തുകളയുക, വലിയൊരു വിഭാഗം ഫെഡറൽ ജീവനക്കാരുടെ സിവിൽ സർവീസ് സംരക്ഷണം പിൻവലിക്കാനുള്ള ശ്രമം, നാഷണൽ ലേബർ റിലേഷൻസ് ബോർഡിലെ ഒരു അംഗത്തെ പിരിച്ചുവിടുക എന്നിവയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ച തൊഴിലാളി വിരുദ്ധ നയങ്ങൾ. 2025 മാർച്ച് വരെയുള്ള സംഭവങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ ട്രേഡ് യൂണിയൻ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ ലൂക്ക് ട്രയാംഗിൾ പറഞ്ഞു. ഫെഡറൽ മീഡിയേഷൻ ആന്റ് കൺസിലിയേഷൻ സർവ്വീസിലെ ജീവനക്കാരുടെ എണ്ണം ട്രംപ് ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഫെഡറൽ ലേബർ റിലേഷൻസ് അതോറിറ്റിയിലെ ഒരു ബോർഡ് അംഗത്തെ പിരിച്ചുവിടുകയും തൊഴിലവകാശങ്ങൾ റദ്ദാക്കി കൊണ്ട് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ജനാധിപത്യ മൂല്യങ്ങൾക്കെതിരെ നടപടിയെടുക്കുന്ന നേതാക്കളാണ് ഇപ്പോൾ മിക്കവാറും രാജ്യങ്ങൾ ഭരിക്കുന്നതെന്ന് ട്രയാംഗിൾ പറഞ്ഞു. ഈ ന നേതാക്കളുടെ ആദ്യ ലക്ഷ്യം മനുഷ്യാവകാശങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളെയും ആക്രമിക്കുന്നു എന്നതാണ്. ജനാധിപത്യ മൂല്യങ്ങളുടെ ഏറ്റവും വലിയ സംരക്ഷകരും, ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രസ്ഥാനമെന്ന നിലയിൽ നേതാക്കളുടെ ഏറ്റവും വലിയ എതിരാളികളുമാണ് നമ്മളെന്ന് ട്രയാംഗിൾ കൂട്ടിച്ചേർത്തു. 2014 തൊഴിലവകാശ സൂചിക ഉപയോഗിച്ച് വിലയിരുത്തൽ നടത്താൻ ആരംഭിച്ചത് മുതലുള്ള കണക്ക് പരിശോധിച്ചാൽ അമേരിക്കയും യൂറോപ്പുമാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്. 151 രാജ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഏഴ് രാജ്യങ്ങൾ മാത്രമാണ് അവകാശ സൂചികയിൽ മുൻപന്തിയിൽ നിൽക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 72 ശതമാനം രാജ്യങ്ങളും തൊഴിലവകാശങ്ങൾ നിഷേധിക്കുന്നുണ്ട്. ബംഗ്ലാദേശ്, ബെലാറസ്, ഇക്വഡോർ, ഈജിപ്ത്, മ്യാൻമർ, നൈജീരിയ, ഫിലിപ്പീൻസ്, ടുണീഷ്യ, തുർക്കി എന്നിവയാണ് തൊഴിലാളി സൗഹൃദപരമല്ലാത്ത രാജ്യങ്ങളായി സൂചിക ചൂണ്ടിക്കാണിക്കുന്നത്. ഓസ്‌ട്രേലിയ, മെക്സിക്കോ, ഒമാൻ എന്നീ രാജ്യങ്ങളാണ് 2024ലെ സൂചികയിൽ മുന്നിൽ നിൽക്കുന്നത്.
content summary: Trump takes ‘wrecking ball’ to workers’ rights amid global decline, new report finds