January 21, 2025 |

ജോണ്‍ എഫ് കെന്നഡി വധം; പ്രസിഡന്റ് ആക്കിയാൽ രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് ട്രംപ്

കൊലപാതകം മറ നീക്കി പുറത്തുവരാത്ത നിഗൂഢതയാണ്

ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ പുറത്തുവിടുമെന്ന് അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകി ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജെഎഫ്‌കെയുടെ അനന്തരവൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ RFK ജൂനിയർ എന്നറിയപ്പെടുന്ന റോബർട്ട് എഫ് കെന്നഡി ജൂനിയർ ട്രംപിന്റെ എതിരാളിയിരുന്നു.Trump vows to release JFK assassination files

യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്.കെന്നഡിയുടെ പുത്രനാണു പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ റോബർട്ട് എഫ്.കെന്നഡി ജൂനിയർ. സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം ഒക്ടോബറിൽ ആണ് പ്രഖ്യാപിച്ചത്. എന്നാൽ തന്റെ പ്രചാരണം അവസാനിപ്പിച്ച് ട്രംപിനൊപ്പം ചേർന്നിരിക്കുകയാണ് എഫ് കെന്നഡി ജൂനിയർ.

1961 മുതൽ 1963 നവംബർ 22-ന് വധിക്കപ്പെടുന്നത് വരെ അമേരിക്കയുടെ പ്രസിഡൻ്റായിരുന്നു ജെഎഫ്കെ. അദ്ദേഹത്തിന് നേരെ നിറ ഒഴിച്ച പ്രതിയെ കണ്ടെത്തിയെങ്കിലും കൊലപാതകത്തിൽ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു. ജെഎഫ്കെ കൊലപാതകം മറ നീക്കി പുറത്തുവരാത്ത നിഗൂഢതയാണ്. 1963 നവംബർ 22 ന് പ്രസിഡൻ്റ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഔദ്യോഗിക കഥകൾ സംശയാസ്പദമായാണ് കണ്ടത്. വർഷങ്ങളായി ഇതിനെ ചോദ്യം ചെയ്യുന്നുമുണ്ട്. വാറൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഔദ്യോഗിക റിപ്പോർട്ട്, കൊലപാതകത്തിൽ ലീ ഹാർവി ഓസ്വാൾഡ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് നിഗമനം. എന്നിരുന്നാലും, കേസുമായി ബന്ധപ്പെട്ട 3,000-ലധികം രേഖകൾ ഇപ്പോഴും ഭാഗികമായി മൂടി വയ്ക്കുകയോ സെൻസർ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ രേഖകൾ പൂർണ്ണമായി പുറത്തുവിട്ടാൽ, ലീ ഹാർവിയ്ക്ക് ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരും.

താൻ പ്രസിഡൻ്റായാൽ കെന്നഡി വധത്തിൻ്റെ മറഞ്ഞിരിക്കുന്ന രേഖകൾ പുറത്തുവിടുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ തനിക്ക് നേരെ നടന്ന ആക്രമണം ഉൾപ്പെടെ, പ്രസിഡൻ്റുമാരെ വധിക്കാനുള്ള എല്ലാ ശ്രമങ്ങളും അന്വേഷിക്കാൻ ഒരു പുതിയ കമ്മീഷൻ ആരംഭിക്കാനും അദ്ദേഹം വാഗ്‌ദനം ചെയ്തിട്ടുണ്ട്.

ഇതിനു മുൻപും ട്രംപ് ഈ വാഗ്ദാനം നടത്തിയിട്ടുണ്ട്. ഏറെക്കാലമായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുമെന്ന് 2017 ലും ട്രംപ് പറഞ്ഞിരുന്നു. അന്ന് തനിക്കും ഗവൺമെന്റിനും എതിരായ വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പരിപാടിയാണ് ട്രംപിന്റേതെന്ന വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ആ കസേരയ്ക്ക് വേണ്ടി തന്നെയാണ് ട്രംപ് രേഖകൾ പുറത്തുവിടുമെന്ന് പറയുന്നത്.

ജെഎഫ്‌കെ ഫയലുകൾ ഏറെക്കാലമായി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു – കെന്നഡി വധത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുള്ള പ്രൊഫ.സബാറ്റോ ഈ ഫയലുകൾ പുറത്തുവിടണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നയാളാണ്. മൂവായിരത്തോളം രഹസ്യഫയലുകളാണ് കെന്നഡി വധം സംബന്ധിച്ചുള്ളത്. കെന്നഡിയെ വധിക്കുന്നതിന് മുമ്പ് കൊലയാളിയായ ലീ ഹാർവി ഓസ്‌വാൾഡ് മെക്‌സിക്കോയിലേയ്ക്ക് പോയിരുന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ രഹസ്യഫയലുകൾ പുറത്തുവിടുന്നതിലൂടെ കഴിയുമെന്ന് കരുതുന്നവരുണ്ട്. അതേസമയം ഇന്റലിജൻസ് ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട ചില ഫയലുകൾ ഇക്കൂട്ടത്തിൽ പുറത്തുപോകുമെന്ന ഭയം ഉദ്യോഗസ്ഥർക്കുണ്ട്. ഒക്ടോബർ 26ന് രഹസ്യഫയലുകൾ പുറത്തുവിടുമെന്ന് പറയുന്നുണ്ടെങ്കിലും ട്രംപ് ഇതിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്. ഗവൺമെന്റ് ഫയലുകൾ പുറത്തുവിടുന്നത് തടയാൻ യുഎസ് നിയമപ്രകാരം പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ.

Post Thumbnail
28 വർഷം മുൻപുള്ള കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതിവായിക്കുക

ലോകത്തെ ഞെട്ടിച്ച ജോൺ എഫ് കെന്നഡി വധം സംബന്ധിച്ച് പല തരം ഗൂഢാലോചന സിദ്ധാന്തങ്ങളും വാദങ്ങളും വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഹാർവി ഓസ്‌വാൾഡിന് പുറമെ രണ്ടാമതൊരാൾ കൂടി കെന്നഡിക്ക് നേരെ നിറയൊഴിച്ചിട്ടുണ്ടെന്ന് പറയുന്നവരുണ്ട്. ഓസ്‌വാൾഡിനെ ജാക് റൂബി എന്ന ഗൺമാൻ വെടിവച്ച് കൊല്ലുകയായിരുന്നു. അന്നത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ ട്രംപും ഇത്തരമൊരു ഗൂഢാലോചന തിയറി എടുത്തിട്ടിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് തന്റെ പാർട്ടിയിലെ തന്നെ മറ്റ് മത്സരാർത്ഥികളുമായുള്ള പോരാട്ടത്തിനിടെയായിരുന്നു അത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മത്സരാർത്ഥിയായിരുന്ന ടെഡ് ക്രൂസിനെയാണ് ട്രംപ് അന്ന് ലക്ഷ്യം വച്ചത്. നാഷണൽ എൻക്വയറിന്റെ ഒരു സ്റ്റോറിയെ അടിസ്ഥാനമാക്കിയായിരുന്നു ട്രംപിന്റെ ആരോപണം. ടെഡ് ക്രൂസിന്റെ പിതാവ് റാഫേൽ ക്രൂസ് ആ സമയത്ത് ഓസ്‌വാൾഡിനൊപ്പം ഉണ്ടായിരുന്നെന്നും റാഫേലാണ് വെടി വച്ച മറ്റേയാൾ എന്നുമാണ് ട്രംപ് പറഞ്ഞത്. അതേസമയം ട്രംപിന്റെ ആരോപണം വെറും ചവറാണെന്നും അതിനെ തള്ളിക്കളയുന്നതായും ടെഡ് ക്രൂസ് അന്ന് തന്നെ പ്രതികരിച്ചിരുന്നു. രഹസ്യഫയലുകൾ പുറത്തുവിട്ടതുകൊണ്ടൊന്നും ഗൂഢാലോചന തിയറികൾക്ക് ഒരു പഞ്ഞവുമുണ്ടാകില്ലെന്നാണ് നിരീക്ഷകരുടേയും വിദഗ്ധരുടേയും വിലയിരുത്തൽ. Trump vows to release JFK assassination files

Content summary; Trump vows to release JFK assassination files ‘if elected to White House’

×