April 20, 2025 |

വീണ്ടും ട്രംപിന്റെ തീരുവ കൂട്ടല്‍; ഇന്ത്യക്ക് ‘അസുഖ’കരമായ വാര്‍ത്ത

ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ ഉയർത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്കും 25 ശതമാനം തീരുവ ഉയർത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 25 ശതമാനം തീരുവ നയം ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയെ അടിമുടി ബാധിച്ചേക്കാം. യുഎസിലെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ട്രംപ് കൂടുതൽ ഉത്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചത്. കാറുകൾ, ഫാർമസ്യൂട്ടിക്കൾസ് എന്നിവയ്ക്ക് അടുത്ത മാസമോ അതിന് മുമ്പോ പുതിയ നികുതി നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ നികുതി പ്രഖ്യാപനം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയെ കാര്യമായി തന്നെ ബാധിച്ചേക്കാം.

ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള മരുന്നുകളുടെ കയറ്റുമതി 2024ൽ 873 കോടി ഡോളറായിരുന്നു. ഇത് വ്യവസായത്തിന്റെ മുഴുവൻ കയറ്റുമതിയുടെ 31 ശതമാനമാണ്.
മാർച്ച് ആദ്യത്തോടെ സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കാറുകൾ, ചിപ്പുകൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്കും അടുത്ത മാസമോ അതിനു മുൻപോ തീരുവ പ്രഖ്യാപിക്കാൻ പോവുകയാണ് എന്നാൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിസ്റ്റ്യൂട്ട് സംഘടിപ്പിച്ച മീറ്റിൽ ട്രംപ് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം അമേരിക്കയെ കൂടുതലായി ആശ്രയിക്കുന്നതിനാൽ തീരുവയിലുണ്ടായ വർദ്ധനവ് വ്യവസായത്തിലുണ്ടാക്കിയേകാകവുന്ന ആഘാതത്തെപ്പറ്റിയും ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ മരുന്ന് ഉത്പാദന വിതരണ മേഖലയിലെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നായ സൺ ഫാർമയുടെ വരുമാനത്തിന്റെ 32 ശതമാനവും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നിന്നാണ് ലഭിച്ചത്.
മറ്റൊരു സ്ഥാപനമായ ഡോ. റെഡ്ഡിയുടെ മുഴുവൻ വരുമാനത്തിലെ 47 ശതമാനവും സിപ്ലയുടെ വരുമാനത്തിന്റെ 30 ശതമാനവും അമേരിക്കയാണ് സംഭാവന ചെയ്തത്. ഇന്ത്യയിലെ മരുന്നു കമ്പനികളാണ് യുഎസിൽ ഉപയോ​ഗിക്കുന്ന മരുന്നുകളിൽ ഒരു വലിയ പങ്കും വിതരണം ചെയ്യുന്നതെന്നും, അമേരിക്കയിൽ ലഭ്യമാകുന്ന 10 മരുന്നുകളിൽ നാലെണ്ണം മാത്രമാണ് അമേരിക്കൻ നിർമ്മിതമെന്നും ഫാർമക്സിലിന്റെ ഡയറക്ടർ ജനറൽ രാജ ഭാനു പറഞ്ഞു. നിലവിൽ, ഇന്ത്യൻ മരുന്നുകൾക്ക് അമേരിക്കയിൽ ഇറക്കുമതി തീരുവയില്ല.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം 0.27 ശതമാനം മാത്രമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത് എന്നാൽ 2025ൽ കയറ്റുമതി 7 ശതമാനം വർദ്ധിച്ച് 11.1 ശതമാനത്തിൽ എത്തിയിരുന്നു. നിലവിൽ അനിശ്ചിതത്വത്തിലുള്ള ഓട്ടോമൊബൈൽ വ്യവസായം ഇതോടെ പ്രതിസന്ധയിലായേക്കാം.

content summary: US President Donald Trump’s proposal to impose a 25% tariff on imports of automobiles, semiconductors, and pharmaceuticals could spell trouble for India.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×