June 04, 2026 |

റിപബ്ലിക്കൻ പാർട്ടിയെ ഭിന്നിപ്പിച്ച് ട്രംപിന്റെ തീരുവ നയം

ആശങ്കയിൽ യുഎസിലെ ഓഹരിവിപണി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര നികുതി പ്രഖ്യാപനത്തിന് പിന്നാലെ റിപബ്ലിക്കൻ പാർട്ടിയ്ക്കുള്ളിൽ ഭിന്നതകളെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ പുതിയ സാമ്പത്തിക തന്ത്രത്തോട് റിപബ്ലിക്കൻ അം​ഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപ് ഒരു പുതിയ വ്യാപാര യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിലൂടെ അത് പരമ്പരാ​ഗത റിപബ്ലിക്കൻ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തുകയും, ഓഹരി വിപണിയിലും ആ​ഗോള സമ്പദ് വ്യവസ്ഥയിലും ഇടിവുണ്ടാക്കിയേക്കാമെന്നും ആശങ്കകളുയരുന്നു.

മുൻ സെനറ്റ് അം​ഗമായ മിച്ച് മൽക്കോൺ ഉൾപ്പെടെയുള്ള റിപബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങളെയും, പ്രത്യേകമായി ഉപഭോക്താക്കളെയും തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഒരു റിപബ്ലിക്കൻ അം​ഗം പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന യാഥാസ്ഥിതിക റിപബ്ലിക്കൻ അം​ഗങ്ങളും, ജനങ്ങളെ ചൂഷണം ചെയ്യുന്നതിലൂടെ ലാഭം കൊയ്യണമെന്ന് ആ​ഗ്രഹിക്കുന്ന ട്രംപ് അനുകൂലികളും തമ്മിൽ ഭിന്നതയുണ്ടായേക്കാമെന്നും ഇയാൾ പറഞ്ഞു. വ്യാപാര പങ്കാളികൾക്കെതിരെയുള്ള ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസിലെ വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എസ് ആന്റ് പി വിപണി 5 ശതമാനവും നാസാക് കോമ്പോസിറ്റിൽ 6 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.

വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ന്യൂനപക്ഷത്തിന്റേതായി തുടരുമ്പോഴും ട്രംപിന്റെ രണ്ടാം ഭരണക്കാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയായി ഇതിനെ വിലയിരുത്തുന്നു. ഏറ്റവും മോശം നയമാണ് തീരുവ നയമെന്നും, വ്യാപാര പങ്കാളികളുമായുള്ള ഇത്തരം യുദ്ധങ്ങൾ തൊഴിലാളികളെ ആയിരിക്കും ഏറ്റവും മോശമായി ബാധിക്കുന്നതെന്ന് മൽക്കോൺ വ്യക്തമാക്കി. ട്രംപിന്റെ താരിഫ് നയത്തെ തടയാനായി മുതിർന്ന റിപ്ലബിക്കൻ അം​ഗവും മുൻ സെനറ്റ് അം​ഗവുമായ ചക് ​ഗ്രാസ്ലി നീക്കങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. റിപബ്ലിക്കൻ സെനറ്റ് അം​ഗങ്ങളായ മക്കോണൽ, റാൻഡ് പോൾ, ലിസ മുർക്കോവ്സ്കി, സൂസൻ കോളിൻസ് എന്നിവർ കാനഡയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ട്രംപ് അനുകൂലികളിൽ നിന്ന് വ്യത്യസ്തമായുള്ള ഇവരുടെ പ്രതിഷേധം റിപബ്ലിക്കൻ പാർട്ടിയ്ക്കുള്ളിലെ ഭിന്നതയെക്കുറിച്ചുള്ള സൂചന ശക്തിപ്പെടുത്തുന്നു. ഇവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തിന് സെനറ്റ് അം​ഗീകാരം ലഭിച്ചില്ലെങ്കിലും ഭിന്നതയുടെ ആക്കം കൂട്ടിയേക്കാം. ട്രംപിന്റെ ആദ്യകാല വൈസ് പ്രസിഡന്റായ മൈക്ക് പെൻസ് സ്ഥാപിച്ച പാർട്ടിയിലെ അം​ഗമായ മൈക്ക് പെൻസ് സ്ഥാപിച്ച പാർട്ടിയിലെ ടിം ചാപ്മാൻ റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് തന്റെ എക്സ് പോസ്റ്റുൽ കുറിച്ചു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ പ്രതിഷേധിച്ച് എല്ലാ രാജ്യങ്ങളുടേയും ഉത്പന്നങ്ങള്‍ക്ക് ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും തീരുവ ചുമത്താനുള്ള യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇന്ത്യയും ചൈനയടക്കം സകല രാജ്യങ്ങള്‍ക്കും അവര്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്നതിന്റെ ഏകദേശം പകുതിയോളമാണ് തിരിച്ചടി തീരുവയായി തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും കലഹിച്ചിട്ടുള്ള അയല്‍ രാജ്യങ്ങളായ കാനഡയുടേയും മെക്‌സിക്കോയുടേയും പേരുകളില്ല എന്നത് ശ്രദ്ധേയമായിരുന്നു

content summary: Trump’s trade policy, specifically his use of tariffs, led to disagreements among key Republican figures in Washington

Leave a Reply

Your email address will not be published. Required fields are marked *

×