June 14, 2026 |
Share on

സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമനിലെ  അല്‍ ഖൊഖയ്ക്ക് സമീപത്തുള്ള ഹൊദൈദ പോര്‍ട്ടിലാണ് ആക്രമണമുണ്ടായത്. എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവരെന്ന നിഗമനത്തിലാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. തദ്ദേശവാസികളും മീന്‍പിടുത്തക്കാരും നല്‍കിയ വിവരമനുസരിച്ച് രണ്ടു ബോട്ടുകള്‍ക്കുനേരെയാണ് സൗദി സഖ്യസേനയുടെ വ്യോമാക്രമണം ഉണ്ടായത്. യെമനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് മാരിബില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ ഷിയ വിഘടനവാദികളുടെ സംഘടനയായ ഹൂതിയിലെ 12 അംഗങ്ങളും കൊല്ലപ്പെട്ടതായി അറിയുന്നു. ഇവരും സൗദി നടത്തിയ ആക്രമണത്തിലാണ് […]

അഴിമുഖം പ്രതിനിധി

യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമനിലെ  അല്‍ ഖൊഖയ്ക്ക് സമീപത്തുള്ള ഹൊദൈദ പോര്‍ട്ടിലാണ് ആക്രമണമുണ്ടായത്. എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവരെന്ന നിഗമനത്തിലാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. തദ്ദേശവാസികളും മീന്‍പിടുത്തക്കാരും നല്‍കിയ വിവരമനുസരിച്ച് രണ്ടു ബോട്ടുകള്‍ക്കുനേരെയാണ് സൗദി സഖ്യസേനയുടെ വ്യോമാക്രമണം ഉണ്ടായത്.

യെമനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് മാരിബില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ ഷിയ വിഘടനവാദികളുടെ സംഘടനയായ ഹൂതിയിലെ 12 അംഗങ്ങളും കൊല്ലപ്പെട്ടതായി അറിയുന്നു. ഇവരും സൗദി നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഹൂത്തികള്‍ നടത്തിയൊരു മിസൈല്‍ ആക്രമണത്തില്‍ 45 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×