നിങ്ങള്‍ എന്ത് ചിന്തിക്കണമെന്നും പറയണമെന്നും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി. 16ാമത് ഓസ്ലോ ഫ്രീഡം ഫോറത്തില്‍ സംസാരിക്കെയാണ് സോഷ്യല്‍ മീഡിയകളുടെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് അദ്ദേഹം നല്‍കിയത്. സമൂഹമാധ്യമങ്ങള്‍ കൂട്ടനശീകരണ ആയുധമായി മാറുകയാണെന്ന മുന്നറിയിപ്പാണ് ജാക്ക് നല്‍കിയത്. നിര്‍മിതി ബുദ്ധി അഥവാ എഐ പോലുള്ളവയിലെ അല്‍ഗോരിതങ്ങള്‍ക്ക് വ്യക്തിയ്ക്ക് സ്വയം അറിയുന്നതിനേക്കാള്‍ അയാളെ മനസിലാക്കി എടുക്കാന്‍ സാധിക്കും. അവയ്ക്ക് ഉപബോധ മനസിനെ വരെ സ്വാധീനിക്കാന്‍ കഴിയും. ഇത് മനുഷ്യന്റെ സ്വതന്ത്ര ചിന്താശക്തിയെയാണ് നശിപ്പിക്കുക. Twitter Jack Dorsey algorithms.
ആദ്യമായി ഇത് കേള്‍ക്കുന്നവര്‍ക്ക് ഭ്രാന്തന്‍ ആശയമാണെന്ന് തോന്നാം. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്. അതും ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ഞങ്ങള്‍ പറയുന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളെ പ്രോഗ്രാം ചെയ്യുന്നത്. ഇതിലെ ഏറ്റവും രസകരമായ സംഗതി ഇത്തരം ഉള്ളടക്കത്തിലേക്ക് ഒരു വ്യക്തി വരുന്നതോടെ അല്‍ഗോരിതം അത്തരത്തിലുള്ള കൂടുതല്‍ കണ്ടന്റുകള്‍ നല്‍കി നിങ്ങളെ വരുതിയിലാക്കുന്നു എന്നതാണ്. അതിനാല്‍ ലോകത്ത് സ്വതന്ത്ര ചിന്താശേഷി നിലനിര്‍ത്തുന്നതിനെ കുറിച്ചുള്ള സംവാദം ഉയര്‍ന്നു വരേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ജാക്ക് വിശദീകരിച്ചു.
വെളിപ്പെടുത്തലിനെ എക്‌സ് സിഇഒ ഇലോണ്‍ മസ്‌കും ശരിവയ്ക്കുന്നുണ്ട്. മസ്്ക് എക്‌സ് പ്ലാറ്റ് ഫോമിന്റെ കോഡ് പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടും കൃത്യമായ ഫലം ഉണ്ടാവില്ലെന്നും ജാക്ക് പറയുന്നുണ്ട്. പകരം ഉപഭോക്താക്കള്‍ക്ക് അവര്‍ക്കാവിശ്യമായ അല്‍ഗോരിതം തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുവെന്നും ജാക്ക് കൂട്ടിച്ചേര്‍ത്തു.
English Summary: Twitter founder Jack Dorsey warns social media algorithms are draining people of their free will—and Elon Musk agrees with him