June 05, 2026 |
Share on

#കത്തിതാഴെഇടടാ; കണ്ണൂരിനോട് ട്വിറ്റര്‍ ലോകം

അഴിമുഖം പ്രതിനിധി കണ്ണൂരില്‍ നടക്കുന്ന കൊലപാതക പരമ്പരയ്ക്കെതിരെ പ്രതികരിച്ച് ട്വിറ്റര്‍ ലോകം. #കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് ഉണ്ടാക്കിയാണ് കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മലയാളികള്‍ തന്നെ മുന്നിട്ടിറങ്ങി ആഹ്വാനം ചെയ്യുന്നത്. ഇതിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. എന്നാല്‍ നമ്മള്‍ ഇക്കാര്യം ട്രെന്‍ഡ് ആക്കിയാലും കണ്ണൂര്‍ ഉള്ളവര്‍ ഇത് ചെവിക്കൊള്ളുമോ എന്നെ സന്ദേഹങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. പ്രാധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളാണ് പുതിയ ഹാഷ്ടാഗിന് പിന്നില്‍.    കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നടനും സംവിധായകനുമായ ശ്രീനിവാസന്റെ പ്രസ്താവനയും ചില […]

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ നടക്കുന്ന കൊലപാതക പരമ്പരയ്ക്കെതിരെ പ്രതികരിച്ച് ട്വിറ്റര്‍ ലോകം. #കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് ഉണ്ടാക്കിയാണ് കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മലയാളികള്‍ തന്നെ മുന്നിട്ടിറങ്ങി ആഹ്വാനം ചെയ്യുന്നത്. ഇതിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. എന്നാല്‍ നമ്മള്‍ ഇക്കാര്യം ട്രെന്‍ഡ് ആക്കിയാലും കണ്ണൂര്‍ ഉള്ളവര്‍ ഇത് ചെവിക്കൊള്ളുമോ എന്നെ സന്ദേഹങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. പ്രാധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളാണ് പുതിയ ഹാഷ്ടാഗിന് പിന്നില്‍. 

 

കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നടനും സംവിധായകനുമായ ശ്രീനിവാസന്റെ പ്രസ്താവനയും ചില ട്വീറ്റുകളിലുണ്ട്. മോഹന്‍ലാല്‍-തിലകന്‍ ടീമിന്റെ പ്രശസ്ത സിനിമയായ കിരീടത്തിലെ ഡയലോഗാണ് ഇപ്പോഴത്തെ ഹാഷ് ടാഗിന് പ്രേരണയായിട്ടുള്ളത്. 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×