April 28, 2025 |

മാധ്യമപ്രവർത്തകരുടെ ജീവനെടുത്ത് ഇസ്രയേൽ വ്യോമാക്രമണം

ഗാസ യുദ്ധം

ഇസ്രയേൽ ഗാസയിൽ നടത്തിയ അക്രമണത്തിൽ അൽ-ജസീറയുടെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്മായിൽ അൽ-ഗൗൾ എന്ന 27 കാരനായ റിപ്പോർട്ടറും ക്യാമറാമാൻ റാമി അൽ-റിഫിയുമാണ് കൊല്ലപ്പെട്ടത്. ഗാസിയിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു മാധ്യമപ്രവർത്തകർ. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയും മരിച്ചെങ്കിലും അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.Al-Jazeera reporters killed in Gaza

മാധ്യമപ്രവർത്തകരുടെ മൃതദേഹങ്ങൾ അടുത്തുള്ള അൽ-അഹ്‌ലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ സഹപ്രവർത്തകൻ അനസ് അൽ ഷെരീഫ് വാർത്താ ചാനലുമായി ഫോണിൽ സംസാരിച്ചിരുന്നു. കൊല്ലപ്പെട്ട കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം  പ്രതികരിച്ചില്ല. എല്ലായിടത്തും മാധ്യമപ്രവർത്തകർ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. അൽ-ജസീറ മാധ്യമപ്രവർത്തകരുടെയും മറ്റുള്ളവരുടെയും കൊലപാതകങ്ങളിൽ പൂർണ്ണമായ അന്വേഷണവും  അദ്ദേഹം ആവശ്യപ്പെട്ടു. അതെ സമയം പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റും ഹമാസും രണ്ട് മാധ്യമപ്രവർത്തകരെ ബോധപൂർവം കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തകളാണ് ഇസ്രയേലെന്ന് ആരോപിച്ചു.

മെയ് മാസത്തിൽ ഇസ്രയേൽ സർക്കാർ അൽ-ജസീറയുടെ ഇസ്രയേലിലെ ഓഫീസുകൾ അടച്ചുപൂട്ടിയിരുന്നു. സുരക്ഷാ ഭീഷണിയാണെന്നും ഇസ്രയേൽ സൈനികർക്ക് നേരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും ചൂണ്ടികാണിച്ചായിരുന്നു നടപടി. ഹമാസുമായി അൽ-ജസീറയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു, എന്നാൽ അൽ-ജസീറ ഈ വാദം നിഷേധിക്കുന്നു. എന്നാൽ ഇസ്രയേലും ഹമാസും തമ്മിലുള്ള പത്ത് മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിനിടെ, വാർത്താ ശൃംഖലയായ അൽ-ജസീറ, ഇസ്രയേൽ തങ്ങളുടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി പല തവണ ആരോപിച്ചിട്ടുണ്ട്.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടിരുന്നു. ഹനിയയുടെ ജന്മസ്ഥലമായ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൽ രണ്ട് മാധ്യമപ്രവർത്തകരും ഒരുമിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഹമാസ് സഖ്യകക്ഷി കൂടിയായ ഇറാൻ്റെ പുതിയ പ്രസിഡന്റ്, മസൂദ് പെസെഷ്‌കിയാന് വേണ്ടി ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഹനിയേ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ട റിപ്പോർട്ടർമാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 106 പലസ്തീനികൾ ഉൾപ്പെടെ 111 മാധ്യമപ്രവർത്തകരും രണ്ട് ലെബനീസ്, മൂന്ന് ഇസ്രയേലി മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.

ഡിസംബറിൽ അൽ-ജസീറയുടെ ക്യാമറാമാൻ സമീർ അബു ദഖ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബർ അവസാനത്തിൽ, തൻ്റെ ഭാര്യയും മകളും മകനും പേരക്കുട്ടിയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വിവരമറിയുമ്പോൾ ഗാസയിലെ നെറ്റ്‌വർക്കിൻ്റെ ബ്യൂറോ ചീഫായ വെയ്ൽ അൽ-ദഹ്ദൂഹ് തത്സമയം റിപ്പോർട്ട് ചെയ്യുകയായിരുന്നു. പിന്നീട്, ജനുവരിയിൽ, മറ്റൊരു വ്യോമാക്രമണത്തിൽ അൽ-ജസീറയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ ഒരു മകനും കൊല്ലപ്പെട്ടു.Al-Jazeera reporters killed in Gaza

Content summary; Two Al-Jazeera reporters killed in Israeli airstrike

Leave a Reply

Your email address will not be published. Required fields are marked *

×