June 04, 2026 |
Share on

രണ്ട് വയസ്സുള്ള ബാലന്റെ ബാറ്റിംഗ് പാടവം കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ഫൂട്ട് വര്‍ക്കും ബാറ്റ് ഡെലിവറിയും ഏതോരു മികച്ച ബാറ്റ്മാനെയും കൊതിപ്പിക്കുന്ന റിഫളക്ഷനുമായി പയ്യന്‍ തകര്‍ക്കുകയാണ്

ക്രിക്കറ്റ് ലോകത്ത് പല ജീനിയസുകളുമുണ്ട്. ഭാവിയിലെ ഒരു ക്രിക്കറ്റ് ജീനിയസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. രണ്ട് വയസ്സുള്ള ഈ ബാലന്റെ ബാറ്റിംഗ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഡര്‍ബര്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലിക്കുന്ന ഡീന്‍ഡെറെ എന്ന ഈ ബാലന്റെ പ്രായ രണ്ട് വയസ്സ് മാത്രമാണ്. ആദ്യം ഈ വീഡിയോ കാണുമ്പോള്‍ ആ പയ്യന്‍ സാധാരണ കുട്ടികളെപോലെ ബാറ്റ് എടുത്ത് വീശുന്നു എന്നേ നമ്മുക്ക് തോന്നൂ. എന്നാല്‍ രണ്ട് മൂന്ന് ബോളുകള്‍ കഴിയുമ്പോള്‍ ഈ പയ്യന്‍ ബാറ്റ് ചെയ്യുന്ന ശൈലി ശരിക്കും അമ്പരപ്പിക്കും. സ്വഭാവികമായ കോപ്പിബുക്ക് ശൈലിയില്‍ പന്തിനെ അടിച്ചകറ്റുന്ന പയ്യന്‍ ഇപ്പോള്‍ തന്നെ ക്രിക്കറ്റ് പണ്ഡിതരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫൂട്ട് വര്‍ക്കും ബാറ്റ് ഡെലിവറിയും ഏതോരു മികച്ച ബാറ്റ്മാനെയും കൊതിപ്പിക്കുന്ന റിഫളക്ഷനുമായി പയ്യന്‍ തകര്‍ക്കുകയാണ്. വീഡിയോ കാണൂ:

Leave a Reply

Your email address will not be published. Required fields are marked *

×