June 03, 2026 |

യുഡിഎഫിന്റെ അണികൾ ആവേശത്തിലാണ്… വി ഡി സതീശൻ

കേരളം ഇനി യുഡിഎഫ് ഭരിക്കും

യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്, അവർ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കും. കേരളം ഇനി യുഡിഎഫ് ഭരിക്കും. ഭരണമാറ്റം കേരളത്തിൽ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു സംശയവുമില്ല. കേരളത്തിലെ ഒരു ഡസൻ മന്ത്രിമാരാണ് ഈ തെരഞ്ഞെടുപ്പിൽ തോൽക്കുവാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.  നൂറിൽപരം സീറ്റുകൾ കേരളത്തിൽ കിട്ടുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വി ഡി സതീശൻ അഴിമുഖത്തോട് മനസ്സ് തുറന്നു.

ഒരു രാഷ്ട്രീയപാർട്ടിയും ജാതിയും മതവും പറയരുത്. കേരളം എല്ലാ മതങ്ങളെയും ഒരേപോലെ കാണുകയും മതമൈത്രി ശക്തിപ്പെടുത്തുകയും ചെയ്ത നാടാണ്. ഇവിടെ മതസ്പർദ്ധ വളർത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾ ഇടപെടലുകൾ നടത്തുന്നു എന്നുള്ളത് ആശങ്കജനകമാണ്. അത് ഒഴിവാക്കേണ്ടതാണ്. കേരളം കേരളമായി തന്നെ നിലനിൽക്കണമെങ്കിൽ എല്ലാ മതങ്ങളും ഒരേപോലെ പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിനായാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കേണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.

ഞാനെന്നും നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. എടുക്കുന്ന ഏത് തീരുമാനങ്ങളായാലും ഏറെ ആലോചിച്ചു തന്നെയാണ് എടുക്കാറ് . അതുകൊണ്ടുതന്നെ തീരുമാനങ്ങളിൽ മാറ്റം വരുത്തുക പ്രയാസകരമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റുവാൻ ഒരു വഴിയുമില്ല. യുഡിഎഫ് പ്രവർത്തകർ അതിനായി സജീവമായി പ്രവർത്തിക്കുന്നു. അവരിലാണ് എൻ്റെ വിശ്വാസം.

Content Summary: UDF will sweep Kerala: VD Satheesan predicts ousting of 12 ministers and 100+ seats

Leave a Reply

Your email address will not be published. Required fields are marked *

×