June 26, 2026 |
Share on

അമ്മാളുഅമ്മയെ ചേർത്ത് നിർത്തി വി.ഡി സതീശൻ

‘എനിക്ക് അവൻ മകൻ തന്നെയാണ് അവന് ഞാൻ അമ്മയും.കേരളമുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യവാചകം ചൊല്ലുന്നത് കാണാൻ പറവൂരിൽ നിന്ന് സീത ലക്ഷ്മി അമ്മാൾ എത്തി.

‘എനിക്ക് അവൻ മകൻ തന്നെയാണ് അവന് ഞാൻ അമ്മയും’. എനിക്ക് ആ വേദിയിൽ വെച്ച് ഒന്നു കണ്ടാൽ മതി- എന്ന അമ്മാളു അമ്മയുടെ വാക്കുകൾ ആണ് ഇന്ന് വേദിയെ ഹൃദയനിർഭരമാക്കിയ കാഴ്ച. ഇന്ന് സത്യപ്രതിജ്ഞ നടന്ന വേദിയിൽ കേരളമുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യവാചകം ചൊല്ലുന്നത് കാണാൻ പറവൂരിൽ നിന്ന് സീത ലക്ഷ്മി അമ്മാൾ എത്തി.

പ്രളയകാലത്ത് അമ്മാളു അമ്മയെ സംരക്ഷിച്ചു ചേർത്ത് പിടിച്ചു. അമ്മയ്ക്ക് ഞാനുണ്ട്. കരുതലിന്റെ കരങ്ങൾ അമ്മയ്ക്ക് നീളെ നീണ്ടു. അത് മറ്റാരും ആയിരുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ. മക്കൾ ഇല്ലാത്ത ആ അമ്മയ്ക്ക് അയാൾ മകനായി.മുഖ്യമന്ത്രി വി.ഡി. സതീശൻ ഇവർക്ക് വെറുമൊരു ജനപ്രതിനിധിയല്ല, സ്വന്തം മകനെപ്പോലെ തന്നെയാണ്. അമ്മാളു അമ്മയുടെ വാക്കുകൾ. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ പറവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക്, മുഖ്യമന്ത്രിയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് അവർ യാത്ര ചെയ്തു.ഒന്നു കണ്ടു ആ വേദിയിൽ വെച് ഒന്നു ചേർത്ത് പിടിക്കണം. ജീവനക്കാർ അവരെ ആൾക്കൂട്ടത്തിനിടയിൽ ശ്രദ്ധിച്ചതിനുശേഷം, അവരെ വേദിയിലേക്ക് കൊണ്ടുപോയി, അത് വ്യാപകമായ പൊതുജനശ്രദ്ധ ആകർഷിക്കുകയും പരിപാടിയിൽ അത്യധികം വൈകാരിക നിമിഷമായി മാറുകയും ചെയ്തു.അത് നിറവേറ്റിയിട്ടാണ് സീത ലക്ഷ്മി അമ്മാൾ പോയതും. പ്രായമായവർക്കും ചെറുപ്പകാർക്കും വി. ഡി. എസ് എന്ന വാക്ക് ഒരേപോലെ പ്രിയങ്കരം. അത് വ്യക്തമാക്കുന്നതായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കാഴ്ച. ഒടുവിൽ ആഗ്രഹസാഫല്യത്തിന്റെ അതിയായ സന്തോഷവുമായാണ് ഈ അമ്മ പറവൂരിലേക്ക് മടങ്ങുന്നത്

Content summary; Emotional scenes Seetha Lakshmi Ammal embraces ‘son ‘ V.D Satheesan at Kerala CM oath ceremony. Flood-time bond from Paravur touches Central Stadium crowd.

Leave a Reply

Your email address will not be published. Required fields are marked *

×