യുകെയിലെ ഓൺലൈൻ വിപണികൾക്ക് തിരിച്ചടിയായി ട്രംപിന്റെ ഇറക്കുമതി നിയമങ്ങൾ. ഈബെയ് ആമസോൺ പോലുള്ള ഓൺലൈൻ വിപണികൾ വഴി യുഎസിൽ വിപണനം നടത്തുന്ന യുകെ കമ്പനികളെയാണ് ട്രംപിന്റെ ഇറക്കുമതി നിയമം സാരമായി ബാധിക്കുക. സ്വതന്ത്ര കച്ചവടക്കാരുടെ അമേരിക്കയുമായുള്ള വാണിജ്യ ബന്ധത്തെയും ഇത് ബാധിച്ചേക്കാം.
ചൈനയിൽ നിന്ന് ഉത്ഭവിച്ചതോ നിർമ്മിച്ചതോ ആയ ഉത്പന്നൾ യുഎസിൽ വിൽക്കുമ്പോൾ ഫാഷൻ ഇനങ്ങൾക്ക് 15 ശതമാനം വരെ ഇറക്കുമതി തീരുവയും 10 ശതമാനം വരെ അധിക തീരുവയും ഈടാക്കുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നുണ്ട്. ചൈനീസ് ഓൺലൈൻ വിപണികളായ ഷെയിൻ, ടെമു എന്നിവയുടെ വിറ്റവുവരവ് വർദ്ധിക്കുന്നത് മൂലം വിപണി ഇടിയുന്ന യുഎസ് റീട്ടെയിലർമാരെ സംരക്ഷിക്കുന്നതിനായി ഫെബ്രുവരി ആദ്യം ഈ മാറ്റങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഇത് മൂലമുണ്ടായ പാഴ്സലുകളുടെ വൻ വർദ്ധനവ് നേരിടാൻ യുഎസ് കസ്റ്റംസ് പാടുപെട്ടതിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു.
നിയമം നിലവിൽ വരുന്നതിന് മുമ്പ് 800 ഡോളറിൽ താഴെ ഉപയോഗിച്ച് പാഴ്സൽ സേവനം നടത്തിയ വ്യക്തികളെ ഇറക്കുമതി നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സുഗമമായ ഓൺലൈൻ ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്പന ചെയ്ത ഡി മിനിമിസ് നിയമത്തിന് കീഴിലുള്ള ഷിപ്പ്മെന്റുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഓരോ ചരക്കിനും 30 മുതൽ 50 ശതമാനം നികുതി വർദ്ധനവാണ് നടപ്പിലാക്കേണ്ടതെന്ന് ഉപദേശക സ്ഥാപനമായ ആർഎസ്എമ്മിലെ ബ്രാഡ് ആഷ്ടൺ പറഞ്ഞു. യുഎസ് വിപണിയിൽ ഉത്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ റീട്ടെയിലർമാരിൽ ഇത് ആഘാതം സൃഷ്ടിച്ചേക്കാം. ചെറുകിട കച്ചവടക്കാരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിരവധി ബ്രക്സിറ്റ് സവിശേഷതകളും ഈ നിയമത്തിനുണ്ട്. പല ബ്രിട്ടീഷ് ബ്രാൻഡുകളെയും വ്യാപകമായി ആശ്രയിക്കുന്ന അസോസ് ബോഹു പോലുള്ള വിപണികളെ ഈ നിയമം ബാധിച്ചേക്കാം
ഇത് ചൈനയിൽ നിർമ്മിച്ച് യുകെയിൽ നിന്ന് അയയ്ക്കുന്ന ഉൽപ്പന്നങ്ങളെ മാത്രമല്ല ബാധിക്കുക , മറിച്ച് വളരെ വിശാലമായ ശ്രേണിയെ ബാധിക്കും. ചൈനയിൽ നിർമ്മിച്ച ഒരു ഉൽപ്പന്നം പോലും അടങ്ങിയ ഏതൊരു പാക്കേജിനും ഇറക്കുമതി നികുതി അടയ്ക്കുകയും കസ്റ്റംസ് പരിശോധനകൾ നടത്തുകയും ചെയ്യേണ്ടി വന്നേക്കാം, ഇത് ചെലവ് വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഉത്പന്നങ്ങളുടെ ഉത്ഭവം വിലയിരുത്താതെ എല്ലാത്തിനും മേലെ ഡി മിനിമസ് നിയമം നടപ്പിലാക്കി നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ. 2021ലെ ഡി മിനിമസ് നിയമപ്രകാരം ഏകദേശം 5 മില്യൺ ഡോളറിന്റെ പാഴ്സൽ യുകെയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 80 ശതമാനവും ഓൺലൈൻ റീട്ടെയിൽ വിഭാഗത്തിലാണ്.
ഫെബ്രുവരി ആദ്യം യുകെയിൽ നിന്ന് യുഎസിലേക്ക് അയച്ച പാഴ്സലുകളിൽ മൂന്നിലൊന്നും ചൈനീസ് നിർമ്മിതമാണെന്നും ഇത് പുതിയ നികുതികൾക്ക് വിധേയമാണെന്നും ലോജിസ്റ്റിക്സ് കമ്പനിയായ ഫുൾഫിൽമെന്റ്ക്രൗഡിലെ ക്രിസ് വൈറ്റ് പറഞ്ഞു. അസോസും ബൂഹൂവും പ്രതിവർഷം ഏകദേശം 300 മില്യൺ പൗണ്ട് വസ്ത്രങ്ങാണ് യുഎസിലേക്ക് വിൽക്കുന്നത്. ഉയർന്ന നികുതി നിരക്കുകൾക്കൊപ്പം, നിയമം മാറ്റിയതിനുശേഷം ആവശ്യമായ കസ്റ്റംസ് പരിശോധനകളും ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നതിന് രണ്ട് ദിവസം വരെ സമയമെടുക്കുകയും ചെയ്യും. ഇത് ഡെലിവറി വേഗതയെയും ബാധിച്ചേക്കാം. ബ്രിട്ടീഷ്, യൂറോപ്യൻ എന്ന വ്യാജേന വിൽപ്പന നടത്തുന്ന ചൈന ബ്രാൻഡുകളെ തുറന്നുകാട്ടുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും വ്യാപാരികൾ ദീർഘകാലത്തേക്ക് വിതരണ സ്രോതസ്സുകൾ മാറ്റാൻ സാധ്യതയുള്ളതായും വിദഗ്ധർ പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ് അല്ലെങ്കിൽ തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള പല ഫാസ്റ്റ്-ഫാഷൻ കമ്പനികളും ഇതിനകം തന്നെ അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട് . ട്രംപിന്റെ നികുതി മാറ്റങ്ങൾ ഇവയെ കൂടുതൽ കഷ്ടത്തിലാക്കിയേക്കാം.
content summary: UK-based independent sellers on platforms like eBay and Amazon may face a substantial decline in their US sales.