June 04, 2026 |
Share on

തെരേസ മേയെ കൊല്ലാൻ പദ്ധതിയിട്ട ഐസിസ് തീവ്രവാദിക്ക് 30 വർഷത്തെ ജയിൽശിക്ഷ

സമൂഹത്തിന് ദോഷമില്ലാത്ത ഒരാളായി നായ്മൂർ എന്ന് മാറുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കൊല ചെയ്യാൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് 30 വര്‍ഷത്തെ തടവുശിക്ഷ. നായ്മുർ സക്കരിയ റഹ്മാന്‍ എന്നയാളാണ് 30 വർഷത്തേക്ക് ജയിലിൽ പോകുന്നത്.

10 ഡൗണിങ് സ്ട്രീറ്റിന്റെ ഗേറ്റിൽ ബോംബ് വെച്ച് സുരക്ഷാ സൈനികരെ കൊന്നതിനു ശേഷം പ്രധാനമന്ത്രിയെ കത്തിയോ തോക്കോ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു 21കാരനായ നായ്മൂറിന്റെ പദ്ധതി.

വടക്കൻ ലണ്ടനിലെ ഫിന്‍ച്‌ലിയിൽ നിന്നുള്ളയാളാണ് നായ്മൂർ. മെട്രോപോളിറ്റൻ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് നായ്മൂറിനെ പിടികൂടിയത്.

സ്ഫോടകവസ്തുക്കൾ നിറച്ച ജായ്ക്കറ്റുകളും ബാഗുകളും തയ്യാറാക്കുന്നതിനിടെ കഴിഞ്ഞവർഷം നവംബറിലാണ് നായ്മൂർ പൊലീസ് പിടിയിലാകുന്നത്. ഇയാൾ വളരെ അപകടകാരിയാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി നിരീക്ഷിച്ചു. സമൂഹത്തിന് ദോഷമില്ലാത്ത ഒരാളായി നായ്മൂർ എന്ന് മാറുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തമാണ് തടവിൽ കിടക്കേണ്ടത്. കുറഞ്ഞത് 30 വർഷം അകത്ത് കിടക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

×