June 04, 2026 |
Share on

‘നോ-ഡീൽ ബ്രെക്സിറ്റ്’ അപകടമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ

നോ ഡീൽ ബ്രെക്സിറ്റ് എന്നാൽ കച്ചവടങ്ങൾക്ക് പ്രതിബന്ധമുണ്ടാകുക എന്നാണെന്ന് കാർനീ വിശദീകരിച്ചു.

യൂറോപ്യൻ യൂണിയനുമായി കരാറുകളൊന്നുമുണ്ടാക്കാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് അപകടമാണെന്ന് യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ മാർക്ക് കാർനീയുടെ പ്രസ്താവന. ഇങ്ങനെ ഇറങ്ങിപ്പോന്നാൽ രാജ്യത്ത് വിലക്കയറ്റമുണ്ടാകുമെന്ന് കാർനീ മുന്നറിയിപ്പ് നൽകി.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ചയ്ക്ക് തെരേസ മേ തയ്യാറെടുക്കവെയാണ് മാർക്ക് കാർനീയുടെ പ്രസ്താവന വരുന്നത്.

കരാറുകളൊന്നുമില്ലാതെ പിരിയാനുള്ള അവസരം സൃഷ്ടിക്കാതിരിക്കാൻ യൂറോപ്യൻ യൂണിയനും യുകെയും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് കാർനീ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ് നടക്കുകയാണെങ്കിൽ അതിനെ നേരിടാൻ രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ എല്ലാത്തരത്തിലും സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കക്ഷികളും നോ ഡീൽ ബ്രെക്സിറ്റ് തടയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോ ഡീൽ ബ്രെക്സിറ്റ് എന്നാൽ കച്ചവടങ്ങൾക്ക് പ്രതിബന്ധമുണ്ടാകുക എന്നാണെന്ന് കാർനീ വിശദീകരിച്ചു. സാമ്പത്തികപ്രവർത്തനങ്ങള്‍ ഗതിമുട്ടുകയും കുറെക്കാലത്തേക്ക് വിലക്കയറ്റമുണ്ടാകുകയും ചെയ്യുമെന്ന് കാർനീ വ്യക്തമാക്കി. സാമ്പത്തികരംഗത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോൾ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×