June 04, 2026 |
Share on

രാജകീയം; ഹാരി-മേഗന്‍ വിവാഹ ചടങ്ങ് (വീഡിയോ, ഫോട്ടോസ്)

ബ്രിട്ടീഷ് ഡിസൈനല്‍ ക്ലെവര്‍വെയ്റ്റ് കെല്ലര്‍ വെളുത്ത സില്‍ക്കില്‍ ലളിതമായി തയ്യാറാക്കിയ സുന്ദരമായ വിവാഹ വസ്ത്രമായിരുന്നു മേഗന്‍ ചടങ്ങില്‍ ഉപയോഗിച്ചത്.

ആധുനികതയും പരമ്പരാഗത ബ്രീട്ടീഷ് രാജകീയ ചടങ്ങുകളും സമന്വയിപ്പിച്ച പ്രിന്‍സ് ഹാരി മേഗന്‍ മാര്‍ക്കിള്‍ വിഹാചടങ്ങുകള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു. വധുവിന്റെ വിവാഹ വസ്ത്രത്തിലുടക്കം വിസ്മയം കരുതിവച്ചായിരുന്നു സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ പുരോഗമിച്ചത്. ബ്രിട്ടീഷ് ഡിസൈനല്‍ ക്ലെവര്‍വെയ്റ്റ് കെല്ലര്‍ വെളുത്ത സില്‍ക്കില്‍ ലളിതമായി തയ്യാറാക്കിയ സുന്ദരമായ വിവാഹ വസ്ത്രമായിരുന്നു മേഗന്‍ ചടങ്ങില്‍ ഉപയോഗിച്ചത്.

‘നിങ്ങള്‍ സുന്ദരിയാണ്’ റോള്‍സ് റോയ്‌സ് കാറിലെത്തി വിന്‍സര്‍ കൊട്ടാരത്തിലേക്ക് നടന്നെത്തിയ മേഗനോട് ചാപ്പലിനു മുന്നില്‍ വിവാഹ വേഷത്തില്‍ കാത്തു നിന്ന ഹാരി പറഞ്ഞു. അമ്മ ഡോറിയ റാഗ്ലന്‍സിനൊപ്പമായിരുന്നു മേഗന്‍ ചാപ്പലിലേക്ക് എത്തിയത്. ആരോഗ്യകാരണങ്ങളാല്‍ ചടങ്ങിലെത്താതിരുന്ന മേഗന്റെ പിതാവിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവാണ് വധുവിനെ ചാപ്പലിലേക്ക് ആനയിച്ചത്.

അതിഥികളുടെ നിറഞ്ഞ കരഘോഷത്തിനിടയില്‍ ചാപ്പലിന്റെ പടികളില്‍ നിന്ന് പരസ്പരം ചുംബിച്ച ശേഷമായിരുന്നു ഇരുവരും ചടങ്ങിലേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് 33 കാരനായ ഹാരിയും 36 കാരിയായ മേഗനും പരസ്പരം മോതിരങ്ങള്‍ കൈമാറി. എലിസബത്ത് രാജ്ഞി ഉള്‍പ്പെടെ 600 ഓളം ക്ഷണിക്കപ്പെട്ട അഥിതികളുടെ സാന്നിധ്യത്തില്‍ ചടങ്ങില്‍ ഡോവിഡ് ബെക്കാം ഭാര്യ വിക്ടോറിയ, സര്‍ എല്‍ട്ടണ്‍ ജോണ്‍, ഇന്ത്യയില്‍ നിന്നും പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, എന്നിവരും പങ്കെടുത്തു. കാന്റ് ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബെ. റവ. ഡേവിഡ് കോര്‍ണര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ പുരോഗമിച്ചത്. ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ആയിരങ്ങളാണ് വിന്‍സര്‍ കൊട്ടാരത്തിന് ചുറ്റും തടിച്ചു കൂടിയത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം: ദി ഗാര്‍ഡിയന്‍

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×