യുദ്ധം കൊണ്ട് ലാഭം കൊയ്യുന്നവരെ തടഞ്ഞ് ബ്രിട്ടീഷ് സര്‍ക്കാര്‍
ഇസ്രയേലിന് ആയുധം വിൽക്കുന്നതിനുള്ള ലൈസൻസുകളുടെ അവലോകനം നിർത്തി വച്ച് ബ്രിട്ടീഷ് സിവിൽ സർവീസ്. ആയുധ വിൽപ്പനക്കായുള്ള ലൈസൻസിന് അപേക്ഷിക്കുന്ന കയറ്റുമതിക്കാരോട്, അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് ബിസിനസ് ആൻ്റ് ട്രേഡ് വകുപ്പ് അറിയിച്ചു. ഇതൊരു ഭരണപരമായ നടപടി മാത്രമാണെന്നും നയപരമായ മാറ്റമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്.UK arms export licence for Israel pending
ഗാസ സംഘർഷത്തിലെ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ കണക്കിലെടുത്ത് ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നതിൻ്റെ അപകടസാധ്യതകളുടെ അവലോകനം പൂർത്തിയാക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനായി വിൽക്കുന്ന ആയുധങ്ങളും ഗാസ ആക്രമണത്തിനായി വിൽക്കുന്ന ആയുധങ്ങളും തമ്മിൽ വേർതിരിക്കുന്നത് നിലവിൽ സങ്കീർണ്ണമായ പ്രക്രിയയാണ്. സസ്‌പെൻഡ് ചെയ്യാനുള്ള ഏത് തീരുമാനവും നിയമപരമായി ശരിയാണെന്നും ആയുധ കയറ്റുമതി ലൈസൻസിംഗ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും മന്ത്രിമാർ ഉറപ്പാക്കേണ്ടതിനാൽ പ്രക്രിയ്ക്ക് സമയമെടുക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
2024 ഒക്ടോബർ 7 നും മെയ് അവസാനത്തിനും ഇടയിൽ ഹമാസ് ആക്രമണത്തിന് ഇടയിൽ ഇസ്രയേലിന് 108 ആയുധ കയറ്റുമതി ലൈസൻസുകൾ അനുവദിച്ചതായി മുൻ സർക്കാർ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലൈസൻസുകളുടെ മൂല്യം വെളിപ്പെടുത്തിയിരുന്നില്ല. ആയുധ കയറ്റുമതിയുടെ ലൈസൻസിന് വേണ്ടി അപേക്ഷിച്ചവർക്ക് അവലോകനത്തിന് വേണ്ടി കാലതാമസമെടുക്കുമെന്ന് സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ജ്യൂവിഷ് ക്രോണിക്കിളും, മെയിലും ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടനിലെ ബിസിനസ്സ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വക്താവ് പറയുന്നത് ഇസ്രയേലിലേക്കുള്ള കയറ്റുമതി ലൈസൻസുകൾ സംബന്ധിച്ച തങ്ങളുടെ സമീപനത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ്. ” കയറ്റുമതി ലൈസൻസിംഗ് മാനദണ്ഡത്തെ അടിസ്ഥാനമാക്കി ഓരോ ആപ്ലിക്കേഷനും വ്യക്തിഗതമായി അവലോകനം ചെയ്യുന്നു എന്ന് മാത്രം.” അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 7 നും മെയ് 31 നും ഇടയിൽ 20 കമ്പനികൾക്ക് ഇസ്രയേലിലേക്കുള്ള കയറ്റുമതി ലൈസൻസുകൾ നൽകിയിട്ടുണ്ടെന്ന് ക്രിസ്റ്റ്യൻ എയ്ഡ് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള ദാരിദ്ര്യം ലഘൂകരിക്കാനും അവകാശ ലംഘനങ്ങൾക്കെതിരെയും പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ചാരിറ്റിയാണ് ക്രിസ്റ്റ്യൻ എയ്ഡ്. ആയുധ കയറ്റുമതിയും അവയുടെ പ്രത്യാഘാതങ്ങളും ഉൾപ്പെടെയുള്ള മാനുഷിക ആശങ്കകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവർ പലപ്പോഴും ഇടപെടാറുണ്ട്. ഇനി 30 ഓളം കമ്പനികൾക്ക് സൈനിക കയറ്റുമതി ലൈസൻസ് അപേക്ഷകൾ തീർപ്പാക്കാനുണ്ട്.
ലൈസൻസ് നൽകിയാൽ കയറ്റുമതി നടന്നതായി അർത്ഥമില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ക്രിസ്റ്റ്യൻ എയ്ഡിനോട് വ്യക്തമാക്കിയിരുന്നു. ചില ലൈസൻസുകൾ ഉപയോഗിക്കാതെ തന്നെ കാലഹരണപ്പെട്ടേക്കാം, മറ്റുള്ളവ ഭാഗികമായി ഉപയോഗിച്ചതിന് ശേഷവും കാലഹരണപ്പെട്ടേക്കാം. ക്രിസ്റ്റ്യൻ എയ്ഡിൻ്റെ മിഡിൽ ഈസ്റ്റ് പോളിസി മേധാവി വില്യം ബെൽ പറഞ്ഞു: “ഇസ്രയേലിന് വിൽക്കുന്ന ആയുധങ്ങൾ മനുഷ്യാവകാശ ലംഘനത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗം ബ്ലാക്ക് ആൻഡ് വൈറ്റ് നിരോധനമാണ്. അതിനാണ് ഈ പുതിയ സർക്കാർ തയ്യാറാകേണ്ടത്. യുദ്ധത്തിൽ നിന്ന് കമ്പനികൾ ലാഭം ഉണ്ടാക്കുന്നത് തികച്ചും അപലപനീയമാണ്.
Content summary; UK reportedly suspends arms export licence applications for Israel ‘pending review’UK arms export licence for Israel pending