UPDATES

പതിനായിരം കോടിയുടെ ക്യാഷ് ഡീൽ ,കേന്ദ്ര മന്ത്രി തോമറിന്റെ മകന്റെ കള്ളപ്പണമിടപാടിന്റെ വിവരങ്ങൾ പുറത്ത്

10,000 കോടി രൂപയുടെ പണമിടപാടുകളിൽ ദേവേന്ദ്ര പ്രതാപിന്റെ പങ്കാളിത്തം തുറന്നു കാട്ടുന്ന വീഡിയോയാണ് വ്യവസായി പങ്കു വച്ചിരിക്കുന്നത്.

                       

ഹിന്ദി ബെൽറ്റുകളിൽ ബിജെപിയുടെ സുപ്രധന ഇടങ്ങളിലൊന്നായ മധ്യപ്രദേശ്‌ നവംബർ 17 ന് പോളിംഗ് ബൂത്തിലേക്ക് നടക്കാൻ ഒരുങ്ങവെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകൻ 10,000 കോടി രൂപയുടെ ക്യാഷ് ഡീലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരങ്ങൾ പുറത്തു വരുന്നത്.നരേന്ദ്ര സിംഗ് തോമറിന്റെ മകൻ ദേവേന്ദ്ര പ്രതാപ് വൻതോതിലുള്ള പണമിടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മൂന്നാമത്തെ വീഡിയോയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്നത്. കനേഡിയൻ വ്യവസായിയായ ജഗ്മൻദീപ് സിംഗ് സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.നവംബർ 7 നും 13 നും നൂറുകോടിയുടെ ക്യാഷ് ഡീൽ ചർച്ച ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പ് ചോർന്നിരുന്നു.അന്നും വീഡിയോയിൽ ഉണ്ടായിരുന്ന ജഗ്മൻദീപ് സിംഗ് തന്നെയാണ് ഇത്തവണ ആരോപണവുമായി നേരിട്ട് രംഗത്തിയിരിക്കുന്നത്.ദേവേന്ദ്ര പ്രതാപിന്റെ ഭാര്യ ഹർഷിണി തോമറിനും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. 10,000 കോടി രൂപയുടെ പണമിടപാടുകളിൽ ദേവേന്ദ്ര പ്രതാപിന്റെ പങ്കാളിത്തം തുറന്നു കാട്ടുന്ന വീഡിയോയാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെതടക്കമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കു വച്ച വീഡിയോയിൽ സാമ്പത്തിക ഇന്റലിജൻസ് ബോഡികളുടെ റഡാറിൽ നിന്ന് രക്ഷപ്പെടാൻ ഗുരുദ്വാര കമ്മിറ്റിയിലെ ഒരു താമസക്കാരൻ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് ജഗ്മൻദീപ് പറയുന്നു, ബാങ്ക് ഇടപാടുകളുടെ ചിത്രങ്ങളും മൊബൈൽ ഫോണിലെ ചാറ്റുകളും തെളിവായി കാണിക്കുന്നുണ്ട്.


‘മോദി ഭരണം തുടർന്നാൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അവസാനിക്കും.”


“ഹർഷിണി ജിയുടെ പേരിൽ ബിനാമി കമ്പനികൾ വഴി 100 കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയിട്ടുണ്ട്”, ദേവേന്ദ്ര പ്രതാപിന്റെ ഭാര്യ ഹർഷിണിയുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ കാണിച്ചുകൊണ്ട് ജഗ്മൻദീപ് അവകാശപ്പെടുന്നുണ്ട്.

പണമിടപാടുകളെ കുറിച്ച് മുൻപ് രണ്ടു തവണയും പുറത്തുവന്ന വീഡിയോ സത്യമാണ് തെളിയിക്കുന്നതാണ് ഈ വീഡിയോ.ഒരു ബി.ജെ.പി കേന്ദ്രമന്ത്രിയുടെ ഏറ്റവും വലിയ അഴിമതി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് ആരോപിച്ചു കൊണ്ട് കോൺഗ്രസ് രംഗത്തെത്തി.ദേവേന്ദ്ര പ്രതാപ് തോമർ ജഗ്മൻദീപ് സിംഗുമായി വീഡിയോ കോളിൽ 100 കോടി രൂപ കൈമാറ്റം ചെയ്യുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്യുന്നതിനെ കുറിച്ചുള്ള രണ്ട് ക്ലിപ്പുകളിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായും ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയുന്നു.തെരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനറായി നേരത്തെ നിയമിതനായ നരേന്ദ്ര സിംഗ് തോമർ ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചതായും ഫ്രീ പ്രസ് ജേർണൽ പറയുന്നു. തോമറിന്റെ രണ്ട് മക്കളിൽ ഒരാളായ ദേവേന്ദ്ര ഹോക്കി ഇന്ത്യയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റായിരുന്നു.
വീഡിയോകൾ പുറത്തു വന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടത്തണമെന്ന ശക്തമായ ആവിശ്യവുമായി കോൺഗ്രസ് രംഗത്തുണ്ട്.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ തോമറിന്റെ മുഖ്യമന്ത്രി സ്ഥാനമോഹങ്ങൾക്കാണ്
ഇളക്കം സംഭവിച്ചിരിക്കുന്നത്.2014 നും 2019 നും ഇടയിൽ കേന്ദ്ര സ്റ്റീൽ ആൻഡ് മൈനിംഗ് മന്ത്രിയായിരുന്നു നരേന്ദ്ര സിംഗ് തോമർ. മധ്യപ്രദേശിലെ ഉമാഭാരതി, ചൗഹാൻ മന്ത്രിസഭകളിൽ അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൊറേന ജില്ലയിലെ ദാമിനി നിയമസഭാ സീറ്റിൽ നിന്ന് നിലവിലെ എംഎൽഎ രവീന്ദ്ര സിംഗ് തോമറിനെതിരെയാണ് തോമർ മത്സരിക്കുന്നത്.നവംബർ 17 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്, ഡിസംബർ 3 ന് വോട്ടെണ്ണൽ നടക്കും.

 

Related news


Share on

മറ്റുവാര്‍ത്തകള്‍