സാൻ ഫെർണാണ്ടോ വാലി സ്റ്റോറേജ് യൂണിറ്റിൽ നിന്ന് പോപ്പ് സംഗീത രാജാവ് മൈക്കൽ ജാക്‌സന്റെ റിലീസ് ചെയ്യാത്ത ട്രാക്കുകളുടെ കാസറ്റുകളും ടേപ്പുകളും കണ്ടെത്തി. മുൻ കാലിഫോർണിയ ഹൈവേ പട്രോൾ ഓഫീസറായ ഗ്രെഗ് മസ്ഗ്രോവാണ് ഈ ശേഖരം കണ്ടെത്തിയത്. സംഗീത നിർമ്മാതാവും ഗായകനുമായ ബ്രയാൻ ലോറൻ്റെ ഉടമസ്ഥതയിലുള്ള വാൻ ന്യൂസിലെ ഒരു യൂണിറ്റിനെക്കുറിച്ച് വിവരം ലഭിച്ച മസ്ഗ്രോവ് അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു. മൈക്കൽ ജാക്‌സന്റെ ഡെയ്ജിറസ് ആൽബത്തിന് മുൻപ് റെക്കോർഡ് ചെയ്ത, റിലീസാകാത്ത 12 ഗാനങ്ങളാണ് ടേപ്പുകളിലുള്ളത്. Michael Jackson tapes
ടേപ്പുകൾ കേട്ടപ്പോൾ തനിക്ക് ഞെട്ടലാണ് അനുഭവപ്പെട്ടതെന്നും മുമ്പ് ആരും കേട്ടിട്ടില്ലാത്ത ജാക്സൻ്റെ പാട്ടുകൾ കേൾക്കുന്നത് അതിശയകരമായിരുന്നുവെന്നും മസ്ഗ്രോവ് പറയുന്നു. ഞാൻ ചില സൈറ്റുകളിൽ ഇതിനെക്കുറിച്ച് നോക്കിയിരുന്നു. ചില ട്രാക്കുകൾ നിലവിലുണ്ടെന്നും ചിലത് ലീക്കായിയെന്നുമുള്ള വിവരങ്ങളാണ് കണ്ടത്, മസ്ഗ്രോവ് പറഞ്ഞു.
കണ്ടെടുത്ത ട്രാക്കുകളിൽ ഡോണ്ട് ബിലീവ് ഇറ്റ് എന്ന ട്രാക്ക് മൈക്കൽ ജാക്സനെക്കുറിച്ചുള്ള കിംവദന്തികളെ അഭിസംബോധന ചെയ്യുന്നതാണ്. മറ്റൊരു ഗാനമായ സെവൻ ഡിജിറ്റസിനെക്കുറിച്ച് ജാക്‌സൺ തന്നെ അതിൽ വിശദീകരിക്കുന്നു. മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് നൽകുന്ന നമ്പറിനെക്കുറിച്ചാണ് സെവൻ ഡിജിറ്റ്സ് എന്ന ഗാനം. ജാക്സണും എൽഎൽ കൂൾ ജെയും തമ്മിലുള്ള ഒരു റാപ്പ് ഡ്യുയറ്റായ ട്രൂത്ത് ഓൺ യൂത്ത് ആണ് ഏറ്റവും രസകരമായ ട്രാക്കുകളിലൊന്ന്.
ഈ ടേപ്പുകൾ കേൾക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും മസ്ഗ്രോവ് . മസ്ഗ്രോവും അദ്ദേഹത്തിന്റെ അഭിഭാഷകനും ഈ വർഷം ആദ്യം ജാക്‌സൺ എസ്റ്റേറ്റിനെ സമീപിച്ചെങ്കിലും അജ്ഞാതമായ കാരണത്താൽ ടേപ്പുകൾ വാങ്ങുന്നില്ലെന്ന എസ്റ്റേറ്റ്അറിയിച്ചു. നിർദ്ദിഷ്‌ട ടേപ്പുകളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഈ ട്രാക്കുകൾ ആരെങ്കിലും വാങ്ങിയാൽ റെക്കോർഡിംഗുകളുടെയും പാട്ടുകളുടെയും പകർപ്പവകാശം അവർക്ക് ലഭിക്കില്ല. അതായത് ടേപ്പുകൾ ഒരിക്കലും പൊതുജനങ്ങൾക്ക് നൽകാനാവില്ല.
ഈ ട്രാക്കുകൾ പുതിയത് അല്ലെന്നാണ് ജാക്സൺ എസ്റ്റേറ്റ് വ്യക്തമാക്കുന്നത്. മസ്ഗ്രോവ് കണ്ടെത്തിയ ടേപ്പുകൾ വെറും ഡിഎടി പകർപ്പുകളാണെന്നും മാസ്റ്റേഴ്സല്ലെന്നും റെക്കോർഡിംഗുകളുടെ അവകാശം ജാക്സൺ എസ്റ്റേറ്റിനാണെന്നും ഒരു പ്രതിനിധി പറഞ്ഞു. ഈ പകർപ്പുകൾ ഉപയോഗിച്ച് വാണിജ്യപരമായി ഒന്നും ചെയ്യാൻ കഴിയില്ല. ടേപ്പുകളുടെ കൃത്യമായ മൂല്യം വ്യക്തമല്ലെങ്കിലും ദശലക്ഷക്കണക്കിന് മൂല്യമുള്ളതാണെന്ന് മസ്ഗ്രോവും സംഘവും പറയുന്നു. പ്രധാന ലേല കേന്ദ്രങ്ങളിൽ അവ ലേലം ചെയ്യാനാണ് മസ്ഗ്രോവ് പദ്ധതിയിടുന്നത്.
Michael Jackson
Content summary: Unreleased Michael Jackson Tapes Found in Abandoned Storage Unit
Michael Jackson San Fernando Valley Gregg Musgrove Lost Recordings