June 04, 2026 |
Share on

യുപിയില്‍ ജാതി അടിസ്ഥാനത്തിലുള്ള റാലികള്‍ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നിരോധനം

ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികൾകൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഇത്തരം റാലികൾ പൊതു ക്രമത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. രണ്ട് വർഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ നീക്കം ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

പൊലീസ് രേഖകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള രേഖപ്പെടുത്തലുകൾക്കും പൊതുസ്ഥലങ്ങളിൽ ജാതിയെ സൂചിപ്പിക്കുന്ന അടയാളങ്ങളും നിരോധിച്ചു. സെപ്തംബർ 16ലെ അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നിരോധനം. ഉത്തർപ്രദേശിലെ മുഴുവൻ ജില്ലാ മജിസ്ട്രേറ്റ്, സിവിൽ സർവീസുകൾ, പോലീസ് മേധാവികൾ എന്നിവർക്ക് ആക്ടിംഗ് ചീഫ് സെക്രട്ടറി ദീപക് കുമാർ എന്നിവർക്കും ഇത് സംബന്ധിച്ച നി‍ർദേശം നൽകിയിട്ടുണ്ട്.സമൂഹത്തിൽ നിലനിൽക്കുന്ന ജാതിപരമായ വിവേചനം ഇല്ലാതാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.

ഇവ കൂടാതെ, ജാതിപ്പേരുകൾ, മുദ്രാവാക്യങ്ങൾ, സ്റ്റിക്കറുകൾ എന്നിവ പതിപ്പിച്ച വാഹനങ്ങൾക്ക് 1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ചലാൻ നൽകാനുള്ള നിർദ്ദേശവും കോടതിയുടെ 10 മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

ഈ ഉത്തരവ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെയും പ്രതിപക്ഷ പാർട്ടികളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജാതി അടിസ്ഥാനത്തിലുള്ള യോഗങ്ങളും റാലികളും സാധാരണയായി വർധിക്കാറുണ്ട്. 2027ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാർട്ടികൾ ഇതിനകം തന്നെ ജാതി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ ഉത്തരവ് ഒരു സമഗ്രവും ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതമായതുമായ ഒരു സംവിധാനം ലക്ഷ്യമിട്ടാണ് പുറപ്പെടുവിച്ചതെന്ന് ഉത്തരവിൽ പറയുന്നു. അതിനാൽ, “ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രകടനങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും സംഘർഷങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു ഹർജി പരിഗണിക്കവെ അലഹബാദ് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഒരു ഉത്തരവിനെ തുടർന്നാണ് ഈ പുതിയ നിർദ്ദേശം. ആ ഉത്തരവിൽ, പട്ടികജാതി/വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 പ്രകാരമുള്ള കേസുകളിലൊഴികെ, എല്ലാ പോലീസ് രേഖകളിലും ജാതി വെളിപ്പെടുത്തുന്നത് വിലക്കാൻ പോലീസ് മാന്വലുകളും ചട്ടങ്ങളും ഭേദഗതി ചെയ്ത്, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP) രൂപീകരിക്കാനും നടപ്പാക്കാനും ഹൈക്കോടതി സംസ്ഥാന ഹോം ഡിപ്പാർട്ട്‌മെൻ്റിനും ഡിജിപിക്കും നിർദ്ദേശം നൽകിയിരുന്നു. ജാതി അടിസ്ഥാനമാക്കി വോട്ട് സമാഹരിക്കാൻ പാർട്ടികൾ നടത്തുന്ന പതിവ് ശ്രമങ്ങൾക്ക് ഇത് തടയിടും.

content summary: the Uttar Pradesh government has prohibited caste-based political rallies and public signage

Leave a Reply

Your email address will not be published. Required fields are marked *

×