June 07, 2026 |
Share on

ബലാത്സംഗത്തിന് 10 വര്‍ഷം തടവ് കഴിഞ്ഞു പുറത്തിറങ്ങി; 12കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

അഴിമുഖം പ്രതിനിധി ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം തടവ്ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. നവംബര്‍ 26നു വാരാണസി ജില്ലയിലെ ജയ്ത്പുര മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പപ്പു ഗുപ്ത (30) എന്നയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ കുട്ടിയെ അടുത്തുള്ള ചന്തയില്‍ പോയി പാന്‍ വാങ്ങാന്‍ വിട്ടിരിക്കുകയായിരുന്നു. അവര്‍ ഒരു പലചരക്ക് കട നടത്തുകയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മയും വീട്ടുകാരും അന്വേഷിച്ച് ഇറങ്ങുകയും തുടര്‍ന്ന് പൊലീസില്‍ […]

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം തടവ്ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആള്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. നവംബര്‍ 26നു വാരാണസി ജില്ലയിലെ ജയ്ത്പുര മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പപ്പു ഗുപ്ത (30) എന്നയാളെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അമ്മ കുട്ടിയെ അടുത്തുള്ള ചന്തയില്‍ പോയി പാന്‍ വാങ്ങാന്‍ വിട്ടിരിക്കുകയായിരുന്നു. അവര്‍ ഒരു പലചരക്ക് കട നടത്തുകയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മയും വീട്ടുകാരും അന്വേഷിച്ച് ഇറങ്ങുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പിന്നീട് കെരാകത് മേഖലയില്‍ നിന്ന് കണ്ടത്തി. കഴുത്ത് മുറിച്ച നിലയിലായിരുന്നു.
പപ്പു കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

    

Tags:

Leave a Reply

Your email address will not be published. Required fields are marked *

×