തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകാന്‍ സന്ദേശത്തിലെ ശങ്കരാടിയല്ല പവനന്‍; തെളിയിക്കാന്‍ എന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിച്ച് മകള്‍

മരിച്ചു പോയ വ്യക്തി മടങ്ങിവന്ന് മറുപടി തരില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇങ്ങനെ എന്തും വിളിച്ചു പറയാം. വടക്കുന്നാഥ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പവനനെ കണ്ടിട്ടുള്ള ഒരാളെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ ശ്രീരേഖ, ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു.

വര്‍ഗീയ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ സംഘപരിവാര്‍ അനുകൂലി ഡോ.എന്‍ ഗോപാലകൃഷ്ണന്‍ വീണ്ടും വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകനും യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായിരുന്ന പവനനെ അധിക്ഷേപിച്ചാണ് എന്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി മകള്‍ സിപി ശ്രീരേഖയും ഭാര്യ പാര്‍വതി പവനനും ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുകയാണ്. യുക്തിവാദിയായിരുന്ന പവനന്‍ തലയില്‍ മുണ്ടിട്ട് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പോകുന്നത് താന്‍ പല തവണ കണ്ടിട്ടുണ്ടെന്നായിരുന്നു എന്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. എന്നാല്‍ പവന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കണ്ട മറ്റേതെങ്കിലും വ്യക്തിയെ അറിയാമെങ്കില്‍ കാണിച്ചുതരാന്‍ സിപി ശ്രേരേഖ ആവശ്യപ്പെടുന്നു. സന്ദേശത്തിലെ ശങ്കരാടിയെ കണ്ട് ഉറങ്ങിയതിന്റെ ഹാംഗ് ഓവറാണ് എന്‍ ഗോപാലകൃഷ്ണനെന്ന് ശ്രീരേഖ പരിഹസിക്കുന്നു.

മരിച്ചു പോയ വ്യക്തി മടങ്ങിവന്ന് മറുപടി തരില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇങ്ങനെ എന്തും വിളിച്ചു പറയാം.
വടക്കുന്നാഥ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പവനനെ കണ്ടിട്ടുള്ള ഒരാളെയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ ശ്രീരേഖ, ഗോപാലകൃഷ്ണനെ വെല്ലുവിളിച്ചു. അതോ വടക്കുന്നാഥ ക്ഷേത്രത്തില്‍ എന്റെ അച്ഛനും നിങ്ങളും മാത്രമാണോ ആ സമയത്തുണ്ടായിരുന്നത് എന്നും പരിഹാസത്തോടെ ശ്രീരേഖ ചോദിക്കുന്നു. താങ്കളെ ഫോണില്‍ ബന്ധപ്പെടാന്‍ വിസമ്മതിച്ചത് കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും ശ്രീരേഖ പറയുന്നു. ശ്രീരേഖയുടെ സഹോദരനും മാധ്യമപ്രവര്‍ത്തകനുമായ സിപി സുരേന്ദ്രന്‍, അമ്മ പാര്‍വതി പവനന്‍ എന്നിവര്‍ പോസ്റ്റിന് താഴെ ഗോപാലകൃഷ്ണനെതിരെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment