June 04, 2026 |
Share on

വിനോദ് കാംബ്ലി സച്ചിന്റെ കാല് പിടിച്ചു; എന്തിന്‌? (വീഡിയോ)

കുറച്ച് വര്‍ഷങ്ങളായുള്ള അകല്‍ച്ച അവസാനിപ്പിച്ച് സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞുരുകലിന് തുടക്കം കുറിച്ചിരുന്നു. ക്രിക്കറ്റ് തനിക്ക് നല്‍കിയ വലിയ സമ്പാദ്യം സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കാംബ്ലിയോടൊപ്പമുള്ള ഫോട്ടോകളും സച്ചിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിനോദ് കാംബ്ലിയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും സൗഹൃദത്തില്‍ പലപ്പോളും ഇടര്‍ച്ചകളുണ്ട്. സച്ചിന്‍ തന്നെ അവഗണിച്ചു എന്ന വിമര്‍ശനം കാംബ്ലി പരസ്യമായി നടത്തിയിട്ടുണ്ട്. 2013 നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ഓര്‍മ്മിച്ച സച്ചിന്‍ കാംബ്ലിയെ മറന്നത് അല്ലെങ്കില്‍ മനപൂര്‍വം ഒഴിവാക്കിയത് വാര്‍ത്തയായി. 1988ലെ സ്‌കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഐതിഹാസികമായ 664 റണ്‍സിന്റെ അന്നത്തെ ലോക റെക്കോര്‍ഡ് കൂട്ടുകെട്ട് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതുമുതല്‍ ഇരുവരുടേയും സൗഹൃദവും ബന്ധവും ക്രിക്കറ്റ് പ്രേമികള്‍ക്ക് താല്‍പര്യമുള്ള ഒന്നാണ്.

കുറച്ച് വര്‍ഷങ്ങളായുള്ള അകല്‍ച്ച അവസാനിപ്പിച്ച് സച്ചിന്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞുരുകലിന് തുടക്കം കുറിച്ചിരുന്നു. ക്രിക്കറ്റ് തനിക്ക് നല്‍കിയ വലിയ സമ്പാദ്യം സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കാംബ്ലിയോടൊപ്പമുള്ള ഫോട്ടോ സച്ചിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടി കാംബ്ലി കൊടുത്തിരിക്കുന്നത് സച്ചിന്റെ കാലില്‍ വീണാണ്. ട്വന്റി 20 മുംബയ് ഫൈനലിന്റെ പ്രസന്റേഷന്‍ സെറിമണിയിലായിരുന്നു നാടകീയ മുഹൂര്‍ത്തം. ശിവാജി പാര്‍ക്ക് ലയണ്‍സ് ടീമിന്റെ മെന്ററാണ് വിനോദ് കാംബ്ലി. ഈ ദൃശ്യം സ്വാഭാവികമായും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×