UPDATES

വിദേശം

ഇസ്രയേലിന് പ്രതിരോധം തീർക്കാനൊരുങ്ങി അമേരിക്ക

ഇറാന്റെ ഭീഷണി

                       

ഇസ്രയേലിനു വേണ്ടി കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ട് അമേരിക്ക. ഇറാനെ പ്രതിരോധിക്കാനായി മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും കൂടുതൽ സൈന്യത്തെ എത്തിക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും മുതിർന്ന ഹിസ്ബുള്ള കമാൻഡറായ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾക്ക് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയും പ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കങ്ങൾ.US forces to support Israel

മിസൈലുകളെ ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്ന കൂടുതൽ നാവികസേനാ കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടിട്ടുണ്ട്. കരയിൽ നിന്നുള്ള മിസൈൽ പ്രതിരോധവും പെൻ്റഗൺ വർധിപ്പിക്കുന്നുണ്ട്. കൂടാതെ, പ്രതിരോധത്തിനായി  യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുമെന്ന് പെൻ്റഗൺ വക്താവ് സബ്രീന സിംഗ് പറഞ്ഞു.ഏതൊക്കെ കപ്പലുകളും യൂണിറ്റുകളുമാണ് അയക്കുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല, എന്നാൽ യുഎസ് സൈന്യത്തിന് ഇതിനകം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ള സൈന്യത്തിൽ അവ ചേരുമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണോടും,  സഹായ കപ്പലുകളോടും മേഖലയിൽ തുടരാൻ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് പേർഷ്യൻ, ഗൾഫിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മറ്റ് യുദ്ധക്കപ്പലുകളുമായി ഒമാൻ ഉൾക്കടലിലാണ്. യെമനെ ചുറ്റി ചെങ്കടലിലേക്ക്  കയറി ഇസ്രയേലിലേക്ക് നീങ്ങാനാണ് ലക്ഷ്യം.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, കാവൽ ഏർപ്പെടുത്തിയ ടെഹ്‌റാനിലെ വസതിയിൽ വച്ചായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല, എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തെ കുറിച്ച് അമേരിക്ക മുൻകൂട്ടി അറിഞ്ഞില്ലെന്നും, അതുകൊണ്ട് തന്നെ ആക്രമണത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ബെയ്‌റൂത്തിൻ്റെ പ്രാന്തപ്രദേശത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഷുക്കർ കൊല്ലപ്പെട്ടത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ഫുട്ബോൾ കളിക്കുന്ന നിരവധി കുട്ടികളെ കൊലപ്പെടുത്തിയ ആക്രമണത്തിനുള്ള മറുപടിയായിരുന്നു ഇത്.

10 മാസം മുമ്പ് ഹമാസ് അതിർത്തി കടന്ന് മാരകമായ ആക്രമണം നടത്തിയ ഗാസ യുദ്ധത്തിന്, ശേഷം സമീപകാല സംഭവങ്ങൾ ഈ മേഖലയെ വലിയ സംഘർഷത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാഖിലെയും സിറിയയിലെയും മിലിഷ്യകളും ഇറാനിൽ നിന്ന് ആയുധ പരിശീലനം നേടുന്നുണ്ട്. ഇസ്രയേലിനും യുഎസിനുമെതിരായ വലിയ ശൃംഖലയുടെ ഭാഗമായാണ് ഇറാൻ വർഷങ്ങളായി ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത്.

പദ്ധതികളെ കുറിച്ച് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ സഖ്യകക്ഷികൾ ഉൾപ്പെടെ ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഇസ്രയേലിൻ്റെ സുരക്ഷയെ പിന്തുണയ്ക്കുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഏപ്രിലിൽ ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെ തുടർന്നാണ് അടുത്തിടെയുണ്ടായ അക്രമം. പല ഡ്രോണുകളും മിസൈലുകളും വെടിവെച്ചത് യുഎസ് സൈന്യമാണ്, മറ്റുള്ളവ ഇസ്രയേൽ തടഞ്ഞു. നേരത്തെ സിറിയയിലെ ഒരു ഇറാനിയൻ സൈനിക സൈറ്റിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ രണ്ട് ഇറാനിയൻ ജനറൽമാരെയും മറ്റ് സൈനിക ഉദ്യോഗസ്ഥരെയും കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇറാൻ ആക്രമണം നടത്തിയത്.

നിലവിൽ അഞ്ച് യുഎസ് യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ്, ആവശ്യമെങ്കിൽ ഇസ്രയേലിനെ സഹായിക്കാനായി അവയെത്തും. തിയോഡോർ റൂസ്‌വെൽറ്റിലെ യുദ്ധവിമാനങ്ങളും സമീപത്തുള്ള യുഎസ്എസ് ഡാനിയൽ ഇനോയി, യുഎസ്എസ് റസ്സൽ, യുഎസ്എസ് കോൾ, യുഎസ്എസ് ലാബൂൺ, യുഎസ്എസ് മൈക്കൽ മർഫി എന്നിവയുൾപ്പെടെയുള്ള നാവിക ഡിസ്ട്രോയറുകളും തയ്യാറായി നിൽക്കുന്നുണ്ട്. യുഎസ്എസ് ബൾക്ക്ലിയും യുഎസ്എസ് റൂസ്വെൽറ്റും മിസൈലുകളെ ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയുന്ന ഡിസ്ട്രോയറുകളാണ്. വാസ്പ് ആംഫിബിയസ് റെഡി ഗ്രൂപ്പിൻ്റെ ഭാഗമായ മറ്റ് മൂന്ന് കപ്പലുകളിലും 4,000  നാവികരുമുണ്ട്. ഈ ഗ്രൂപ്പിൽ മറൈൻ ഫൈറ്റർ ജെറ്റുകൾ, ഒരു ബറ്റാലിയൻ കാലാൾപ്പട, 24-ാമത് മറൈൻ പര്യവേഷണ  യൂണിറ്റുകൾ എന്നിവയുമുണ്ട്.US forces to support Israel

Content summary; US forces move toward Israel as Iran threatens to attack

Share on

മറ്റുവാര്‍ത്തകള്‍