April 20, 2025 |

ചൈനയെ ഭയന്ന് ഉയ്ഘറുകളെ തിരിച്ചയച്ച് തായ്‌ലന്റ്, നടപടി യുഎസിന്റെ പുനരധിവാസ വാഗ്ദാനത്തിന് പിന്നാലെ

40 ഉയ്ഘറുകളാണ് 2014 മുതൽ തായ്ലലന്റിലെ തടങ്കലിൽ കഴിഞ്ഞിരുന്നത്.

ചൈനയിലെ മുസ്ലീം ന്യൂനപക്ഷ വിഭാ​ഗമായ ഉയ്ഘറുകളെ തിരികെ അയച്ച് തായ്ലന്റ്. ചൈനയുടെ തിരിച്ചടി ഭയന്നാണ് തായ്ലന്റിന്റെ ഈ നടപടി. ഉയ്ഘറുകളെ പുനരധിവസിപ്പിക്കാൻ തായ്ലന്റിന് സഹായം വാ​ഗ്ദാനം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് രം​ഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ ഇവർക്ക് അവകാശ ലംഘനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വരുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് നിർദ്ദേശമെന്ന് പറയുന്നു. 40 ഉയ്ഘറുകളാണ് 2014 മുതൽ തായ്ലലന്റിലെ തടങ്കലിൽ കഴിഞ്ഞിരുന്നത്. ഉയ്ഘറുകളെ പുനരധിവസിപ്പിക്കാനും സുരക്ഷയ്ക്കായുമുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ട് നിരവധി വർഷങ്ങളായെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉയ്ഘറുകളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വാ​ഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തായ്ലൻഡ് വിദേശകാര്യ ഉപമന്ത്രി റസ് ജാലി ചന്ദ്ര പറഞ്ഞു.

ചൈന അല്ലാത്ത മറ്റൊരു രാജ്യം ഇവരെ ഏറ്റെടുക്കാൻ സന്നദ്ധത കാണിച്ചിരുന്നെങ്കിൽ തായ്ലന്റ് തീർച്ചയായും ആ ചർച്ചയ്ക്ക് നേതൃത്വം നൽകുമായിരുന്നുവെന്ന് റസ് ജാലി ചന്ദ്ര വ്യക്തമാക്കി. പീഡനത്തിനെതിരായ ഐക്യരാഷ്ട്ര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ് രാജ്യം പ്രാവർത്തികമാക്കാൻ പോകുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉയ്ഘറുകളെ പുനരധിവസിപ്പിക്കുന്നതിനോ സ്വാ​ഗതം ചെയ്യുന്നതിനോ യുഎസിനോ മറ്റു രാജ്യങ്ങൾക്കോ ചൈനയുടെ അനുവാദം വാങ്ങേണ്ടതില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. പുനരധിവാസ ചർച്ചകൾക്കായി നിരവധി രാജ്യങ്ങൾ പങ്കെടുത്തിരുന്നെന്നും വിഷയത്തിൽ കൂടുതൽ താത്പര്യം കാണിച്ചില്ലെന്നും വ്യക്തമാക്കി. ഉയ്ഘറുകൾക്ക് മറ്റെവിടെയെങ്കിലും അഭയം നൽകിയാൽ ചൈനയുടെ ഭാ​ഗത്ത് നിന്നുള്ള തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ഭയമാണ് പല രാജ്യങ്ങളെയും ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. തായ്ലൻഡ് ഇവരെ മറ്റൊരു രാജ്യത്തേക്ക് തിരികെ അയച്ചാൽ നേരിടേണ്ടി വരുന്ന തിരിച്ചടി വളരെ വലുതായിരിക്കും. ഉയ്ഘറുകളടക്കം നിരവധി മുസ്ലീം ന്യൂനപക്ഷ വിഭാ​ഗങ്ങളെ ആണ് ചൈന കാലങ്ങളായി പീഡിപ്പിച്ചിരുന്നത്. ഇവരെയെല്ലാം ചൈനയിലുടനീളം നിരവധി ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.

തങ്ങൾക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും ചൈന നിഷേധിച്ചിട്ടുണ്ട്. സിൻജിയാങ്ങ് പ്രദേശത്തെ തീവ്രവാദം നിർത്തലാക്കി സാമ്പത്തികവും സാമൂഹികവുമായ വികസനം കൊണ്ടുവരിക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന പറഞ്ഞു. കുടിയേറ്റ നിയമം ലംഘിച്ചതായി ആരോപിച്ച് തായ് പൊലീസ് 200 ഉയ്ഘറുകളെ ആണ് 2014ൽ മലേഷ്യൻ അതിർത്തിയിൽ നിന്ന് പിടികൂടിയത്. പിടികൂടിയ ഇവരെ ചെറിയ ​ഗ്രൂപ്പുകളായി പലയിടങ്ങളിൽ തടവിലാക്കി. ഇതിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 170ഓളം ഉയ്ഘറുകളെ 2015ൽ തുർക്കിയിലേക്ക് വിട്ടയച്ചു. 100ലധികം ഉയ്ഘർ പുരുഷന്മാരെ ചൈനയിലേക്ക് മുമ്പ് തിരികെ അയച്ചത് പ്രതിഷേധത്തിന് കാരണമായി തീർന്നിരുന്നു. ബാക്കിയുള്ളവരെ ഈ വർഷം ഫെബ്രുവരി 27നാണ് തിരികെ ചൈനയിലേക്ക് അയച്ചത്. എട്ട് പേർ ഇപ്പോഴും തായ്ലൻഡ് തടങ്കലിൽ തുടരുകയാണ്. ഇവരുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. ഹ്യൂമൺ റൈറ്റ് വാച്ചും മറ്റു എൻജിഒകളും ഈ നടപടിയെ ആഭ്യന്തര അന്തർദേശീയ നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ചു. ചൈനയോട് തിരിച്ചയച്ച ആളുകളുടെ വിവരങ്ങൾ പരസ്യമാക്കാൻ ചൈനയോട് യുഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.

content summary: The US has stated that multiple offers were made to resettle Uyghurs before Thailand deported them back to China.

Leave a Reply

Your email address will not be published. Required fields are marked *

×