February 19, 2025 |

കേസ് നൽകിയും, മൂല്യം വെട്ടി കുറച്ചും ബൈജൂസിനെ വെട്ടിലാക്കി അമേരിക്കൻ കമ്പനികൾ

ഓഹരികളുടെ മൂല്യം കുറക്കുന്നു

പ്രമുഖ എജ്യു–ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധികളിൽ നിന്ന് കരകയറാനാവാതെ വെല്ലുവിളകൾക്കിടയിലാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ യുഎസ് വായ്പ ദാതാക്കൾ, ബൈജൂസിനു മേൽ പാപ്പരത്തം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കമ്പനികളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ പുറത്തുപോകുന്നതായി ഇവർ വാദിക്കുന്നു. ബൈജൂസിൻ്റെ സാമ്പത്തികകാര്യങ്ങൾ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും മറ്റുമായി കോടതി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. Byju’s bankruptcy

എച്ച്പിഎസ് ഇൻവെസ്റ്റ്‌മെൻ്റ് പാർട്‌ണേഴ്‌സിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വായ്പക്കാർ, മൂന്ന് കമ്പനികൾക്കെതിരെ ജൂൺ 6- നാണ് നിയമനടപടി സ്വീകരിച്ചത്. മുമ്പ് ബൈജൂസിൻ്റെ സ്റ്റാർട്ടപ്പിൻ്റെ ഭാഗമായ ബൈജൂസ് ആൽഫയുമായി ബന്ധമുള്ള മൂന്ന് കമ്പനികൾക്കെതിരെയാണ് (Neuron Fuel Inc, eppic Creations Inc, Tangible Play Inc ) കേസ് നൽകിയിരിക്കുന്നത്. 1.2 ബില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ബൈജുവിൻ്റെ ആൽഫ ഈ വർഷം ആദ്യം തന്നെ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു. ബൈജു രവീന്ദ്രൻ, പാപ്പരത്തം നേരിടുന്ന മൂന്ന് അനുബന്ധ കമ്പനികളുടെ സാമ്പത്തിക വിശദാംശങ്ങൾ നൽകാൻ തയ്യാറായില്ലെന്നും, അതിലൂടെ തങ്ങളുടെ കട കരാറുകൾ ലംഘിച്ചതായി വായ്പക്കാർ ആരോപിക്കുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് യൂണിറ്റുകൾക്ക് അവരുടെ ചെലവുകൾ ഉടനടി പരിമിതപ്പെടുത്തണം, ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഒരു ട്രസ്റ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

അനുബന്ധ കമ്പനികൾക്കെതിരെ ഫയൽ ചെയ്ത കേസിൽ തങ്ങളുടെ വാദവുമായി മുന്നോട്ടുപോകാനാണ് ബൈജൂസിന്റെ തീരുമാനം. പാപ്പരത്തത്തിനായി ഫയൽ ചെയ്ത വായ്പക്കാർ ഈ കമ്പനികളുടെ കടക്കാരാണെന്ന് ബൈജൂസ് വാദിക്കുന്നു. എന്നാൽ കടം യഥാർത്ഥത്തിൽ കുടിശ്ശികയാണോ, അത് തിരിച്ചടയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ചർച്ചയിലാണ്. 1.2 ബില്യൺ ഡോളർ വായ്പ ആയാണോ നൽകിയതെന്നാണ് വ്യവഹാരത്തിലെ പ്രധാന ചോദ്യം. മെയ് മാസത്തിൽ, ബൈജൂസിൻ്റെ യുഎസ് ആസ്ഥാനമായുള്ള വായ്പക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനോട് (എൻസിഎൽടി) കമ്പനിയുടെ ഓഹരികൾ പണയം വയ്ക്കുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

അതെ സമയം യുഎസ് നിക്ഷേപക കമ്പനിയായ ബാരൺ ക്യാപിറ്റൽ ഗ്രൂപ്പ് ബൈജൂസിലെ നിക്ഷേപത്തിൻ്റെ മൂല്യം വളരെ കുറവാണെന്ന് വിലയിരുത്തുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് അവർ മൂല്യം ഏകദേശം 99.85% കുറച്ചു, വെറും 120 മില്യൺ ഡോളറായി കുറഞ്ഞു. രണ്ട് ഫണ്ടുകളിലൂടെ ബൈജൂസിൻ്റെ ഓഹരികൾ ബാരൺ ക്യാപിറ്റൽ സ്വന്തമാക്കിയത്. ബാരൺ എമർജിംഗ് മാർക്കറ്റ്സ് ഫണ്ടിന് 15,334 ഓഹരികളുണ്ട്, ഇപ്പോൾ മൂല്യം $75,485 ആണ്. ബാരൺ ഗ്ലോബൽ അഡ്വാൻ്റേജ് ഫണ്ടിന് 9,201 ഓഹരികളുണ്ട്, ഇപ്പോൾ മൂല്യം $45,294 ആണ്. കമ്പനി ബൈജൂസിൻ്റെ ഓഹരികളുടെ മൂല്യം ഗണ്യമായി താഴ്ത്തി.

2022 ഒക്ടോബറിൽ ബൈജൂസിൻ്റെ മൂല്യം 22 ബില്യൺ ഡോളറായിരുന്നു. ഈ വർഷമാദ്യം 200 മില്യൺ ഡോളർ സമാഹരിച്ചെങ്കിലും അക്കാലത്ത് കമ്പനിയുടെ മൂല്യം 20 മില്യൺ ഡോളറിനും 25 മില്യണിനും ഇടയിൽ മാത്രമായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ, യുഎസ് നിക്ഷേപ സ്ഥാപനം ബൈജൂസിലെ നിക്ഷേപത്തിൻ്റെ മൂല്യം പൂജ്യമായി കുറയ്ക്കാൻ തീരുമാനിച്ചതായി പറയുന്നു. ജനുവരിയിൽ ബ്ലാക്ക്‌റോക്ക് എന്ന മറ്റൊരു യുഎസ് നിക്ഷേപ കമ്പനി ബൈജൂസിൻ്റെ മൂല്യം ഏകദേശം 95% കുറച്ചു. മുൻ മൂല്യം 22 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 1 ബില്യൺ ഡോളർ ആക്കി മാറ്റി.

നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ, പുതിയ വിൽപ്പന തന്ത്രങ്ങൾ ആവിഷ്‌കരിച്ചിരുന്നു. ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി വെട്ടിക്കുറച്ചും വിൽപ്പന മോഡൽ പരിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.

Content sumary; US lenders of Byju’s approach court to put more subsidiaries in bankruptcy Byju’s bankruptcy

Tags:

×