Continue reading “ഹിലരിക്ക് അടിപതറുന്നോ? ട്രംപ് ഒരു പോയിന്റ് മാത്രം പിന്നില്‍”

" /> Continue reading “ഹിലരിക്ക് അടിപതറുന്നോ? ട്രംപ് ഒരു പോയിന്റ് മാത്രം പിന്നില്‍”

"> Continue reading “ഹിലരിക്ക് അടിപതറുന്നോ? ട്രംപ് ഒരു പോയിന്റ് മാത്രം പിന്നില്‍”

">

UPDATES

ഹിലരിക്ക് അടിപതറുന്നോ? ട്രംപ് ഒരു പോയിന്റ് മാത്രം പിന്നില്‍

                       

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വെറും ഒമ്പത് ദിവസം മാത്രം ശേഷിക്കേ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരം കടുക്കുന്നു. ക്ലിന്റന്റെ വിജയ പ്രതീക്ഷയെപ്പോലും ബാധിക്കുന്ന വിധത്തില്‍ ട്രംപ് മുന്നേറ്റം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച നടന്ന എബിസി ന്യൂസ്- വാഷിംഗ്ടണ്‍ പോസ്റ്റ് പോസ്റ്റ് സര്‍വെയില്‍ ട്രംപിനേക്കാള്‍ വെറും ഒരു പോയിന്റ് മാത്രമാണ് ഹിലരി മുന്നില്‍. നിലവില്‍ 46-45 എന്നതാണ് പോയിന്റ് നില.

 

ഒരുഘട്ടത്തില്‍ പ്രചരണത്തില്‍ വളരെയധികം പിന്നോക്കം പോയ ട്രംപ്, ഹിലരി ക്ലിന്റനെതിരെയുള്ള സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ കേസ് വീണ്ടും ഉയര്‍ന്നു വന്നതോടെ തിരിച്ചടിക്കുകയായിരുന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ സംബന്ധിച്ച് ഈയിടെ ഉയര്‍ന്നുവന്ന വിവാദവും അദ്ദേഹത്തിന്റെ വര്‍ഗീയ നിലപാടുകളും മുന്‍നിര്‍ത്തി ഹിലരി വന്‍ ഭൂരിപക്ഷത്തിന് വിജയിക്കൂം എന്നായിരുന്നു ഞായറാഴ്ച വരെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.

 

തനിക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫേ്‌ളാറിഡ സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപ് ഒരു പോയിന്റിന് പിന്നില്‍ പോയിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വെയില്‍ ട്രംപ് ഇവിടെ നാലു പോയിന്റ് മുന്നിലെത്തി.

 

എന്നാല്‍ എഫ്.ബി.ഐ നേരത്തെ മുതല്‍ അന്വേഷിക്കുകയും തീര്‍പ്പാക്കുകയും ചെയ്ത കേസ് വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് ഹിലരി ക്ലിന്റണ്‍ ആരോപിക്കുന്നു. എഫ്.ബി.ഐ തലവന്‍ ജയിംസ് കോമിക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍