June 11, 2026 |
Share on

അമേരിക്കയില്‍ പള്ളിയില്‍ വെടിവയ്പ്പ്; ഒമ്പത് മരണം

അഴിമുഖം പ്രതിനിധി അമേരിക്കയിലെ സൗത്ത് കരോലിനയിലെ  കാല്‍ഹാന്‍ തെരുവിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ്‌ എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ അക്രമി നടത്തിയ വെടിവയ്പ്പില്‍ ദേവാലയത്തിലെ പുരോഹിതനും സ്റ്റേറ്റ് സെനറ്ററുമായ ക്ലമന്റ്‌ പിങ്ക്നി അടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇരുപതു വയസ്സ് തോന്നിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ യുവാവ്‌ ദേവാലയത്തില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു  സിറ്റി പോലീസ് ചീഫ് ആയ ഗ്രിഗറി മുള്ളന്‍ അറിയിച്ചു. പരിസരത്ത് ബോംബ്‌ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് പ്രദേശവാസികളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. അടുത്ത […]

അഴിമുഖം പ്രതിനിധി

അമേരിക്കയിലെ സൗത്ത് കരോലിനയിലെ  കാല്‍ഹാന്‍ തെരുവിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ്‌ എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ അക്രമി നടത്തിയ വെടിവയ്പ്പില്‍ ദേവാലയത്തിലെ പുരോഹിതനും സ്റ്റേറ്റ് സെനറ്ററുമായ ക്ലമന്റ്‌ പിങ്ക്നി അടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇരുപതു വയസ്സ് തോന്നിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ യുവാവ്‌ ദേവാലയത്തില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്.

എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു  സിറ്റി പോലീസ് ചീഫ് ആയ ഗ്രിഗറി മുള്ളന്‍ അറിയിച്ചു. പരിസരത്ത് ബോംബ്‌ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് പ്രദേശവാസികളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×