February 19, 2025 |

അമേരിക്കയുടെ ടിക് ടോക് പേടി; ചൈനീസ് ബന്ധത്തില്‍ ആശങ്കപ്പെട്ട് സുപ്രിം കോടതിയും

യുഎസില്‍ ടിക് ടോക്കിന് പൂട്ട് വീഴുമോ?

ചെന ആസ്ഥാനമായുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ പ്രോഗ്രാം ടിക് ടോക്കിന് വിലക്കിടുന്നതിന് അമേരിക്കയിലെ സുപ്രീം കോടതി പുതിയ നിയമം കൊണ്ടുവന്നതായി സൂചന. ജനുവരി 19 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ കേട്ട കോടതി ചൈനയുമായുള്ള ടിക് ടോക്കിന്റെ ബന്ധം ഉയര്‍ത്തിക്കാണിക്കുന്ന സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസ് ഉഭയകക്ഷി ഭൂരിപക്ഷം പാസാക്കിയതും ഏപ്രില്‍ മാസത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടതുമായ നിയമം നിലവില്‍ വന്നാല്‍ ജനുവരി 19ന് ടിക് ടോക്ക് അമേരിക്കയില്‍ പൂര്‍ണമായും നിരോധിക്കപ്പെടും, അതുകണ്ടുതന്നെ നിയമം പ്രാബല്യത്തില്‍ വരുന്നത് നീട്ടിവെക്കണമെന്ന് ടിക് ടോക്കിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ നോയല്‍ ഫ്രാന്‍സിസ്‌കോ വ്യക്തമാക്കി.

ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായെങ്കിലും തുടരാന്‍ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് കോടതിയില്‍ പറഞ്ഞത്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരമേറ്റാല്‍ ഇതിലെല്ലാം മാറ്റമുണ്ടായേക്കാം. ടിക് ടോക്കില്‍ 14.7 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്രംപുമായി ഒരു ചര്‍ച്ചക്കുള്ള സമയമെങ്കിലും തരണമെന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

എന്നാല്‍ ജസ്റ്റിസുമാര്‍ ഈ വാദത്തിന് ചെവി കൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരോധനം ഭരണഘടനാ ലംഘനമാണോ എന്ന് പരിശോധിക്കാന്‍ സഹായിക്കുമെന്നാണ് ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച് വ്യക്തമാക്കിയത്.

നിയമത്തെ പ്രതിരോധിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ വാദങ്ങളെ പിതൃത്വവാദം എന്നാണ് ഗോര്‍സുച്ച് വിശേഷിപ്പിച്ചത്. ടിക് ടോക്കിലെ കണ്ടന്റുകളു
ടെ ഉള്ളടക്കത്തെ ചൈനീസ് സര്‍ക്കാര്‍ സ്വാധീനിച്ചേക്കാം എന്ന മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് ടിക് ടോക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോശമായ സംസാരത്തിന് പരിഹാരം കാണേണ്ടത് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിലൂടെയല്ലേ?’ അമേരിക്കക്ക് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് പ്രെലോഗറിനോട് അദ്ദേഹം ചോദിച്ചു.

തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് തടയാനും കാര്യങ്ങള്‍ വീണ്ടും സന്തുലിതമാക്കാനും ഒരു മുന്നറിയിപ്പ് മാത്രം മതിയാകില്ല എന്നാണ് പ്രെലോഗര്‍ പറയുന്നത്.

യുഎസിന്റെ ഡാറ്റാ സ്വകാര്യതയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി 2021, 2022 വര്‍ഷങ്ങളില്‍ ചടിക് ടോക്ക് ബൈഡന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. 2022 ഓഗസ്റ്റ് മാസത്തില്‍ കരട് ഉടമ്പടി അവതരിപ്പിച്ച ശേഷം അഡ്മിനിസ്‌ട്രേഷന്‍ ഒഴിഞ്ഞുമാറുകയാണെന്ന് ടിക് ടോക്ക് കോടതിയില്‍ പറഞ്ഞു.

×