March 25, 2025 |
ആരതി ദേവു
ആരതി ദേവു
Share on

തൃശൂർ പൂരത്തിന് അരങ്ങേറിയത് ആർ എസ് എസിന്റെ നാടകമെന്ന് വി എസ് സുനിൽകുമാർ

പി വി അൻവറിന്റെ ആരോപണത്തിന് മൂർച്ച കൂട്ടി പരസ്യ പ്രസ്താവന

പി വി അൻവർ ഉന്നയിച്ച പരാതികൾക്ക് ആക്കം കൂട്ടി വി എസ് സുനിൽകുമാറിന്റെ പരസ്യ പ്രസ്താവന. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നെന്നും അതിന്റെ ഭാഗമായാണ് തൃശൂർ പൂരത്തിന് പ്രശ്നങ്ങൾ ഉണ്ടായതെന്നും അദേഹം പറയുന്നു.തൃശൂർ പൂരത്തിനുണ്ടായ പ്രശ്‌നം സംബന്ധിച്ച് പോലീസിനോട് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആ റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തു വിടാത്തതിൽ വി എസ് സുനിൽകുമാർ അതൃപ്‌തി പ്രകടിപ്പിച്ചു. ഇപ്രാവശ്യം തൃശൂർ പൂരത്തിന് ഉണ്ടായ പ്രശ്ങ്ങളും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെയും കുറിച്ച് സുനിൽകുമാർ അഴിമുഖത്തോട് സംസാരിച്ചു. V.S. Sunil Kumar on Thrissur Pooram controversy

അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് എത്രയും വേഗം പുറത്തു വിടുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അതിനായി രേഖാമൂലം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ”മുൻകാലങ്ങളിൽ ലാത്തിച്ചാർജ് അടക്കം നടന്നിട്ടും പൂരം മാറ്റമില്ലാതെ നടന്നിട്ടുണ്ട്. തീർത്തും ഗൂഢാലോചനയുടെ ഫലമാണ് തൃശ്ശൂരിൽ കണ്ടത്. സേവാഭാരതിയുടെ ആംബുലൻസിൽ വളരെ നാടകീയമായി വന്നിറങ്ങിയ സുരേഷ് ഗോപിയെയും ഉടനടി പ്രത്യക്ഷമായ ആർ എസ് എസിന്റെ സംസ്ഥാന ഭാരവാഹികളും ഈ സംശയത്തെ സാധൂകരിക്കുന്നു. ജനങ്ങൾക്കിടയിൽ സർക്കാരിനെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ നടന്ന നാടകമാണിത്”.

”ലോകസഭ തിരഞ്ഞെടുപ്പിൽ ഈ നാടകത്തിന്റെ വിജയം അവർക്ക് ലഭിച്ചിട്ടുമുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരും ഈ പ്രശ്‌നത്തിന് കടിഞ്ഞാൺ വലിച്ചിട്ടുണ്ട്. ഇതിനുപിറകിൽ ആരാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. തൃശൂർ പൂരം നടത്തിപ്പുമായി പോലീസുമായും കളക്ടറായും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും മുൻപ് പ്രശ്ങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് ഇപ്രാവശ്യം ഉണ്ടായത്. മേളം നിർത്തി വെക്കാനും വെടിക്കെട്ട് മാറ്റാനും ആര് നിർദ്ദേശിച്ചു എന്നതും വലിയ ചോദ്യമാണ് ”. എഡിജിപി അജിത് കുമാർ കുറ്റക്കാരനാണോ എന്നറിയില്ലെന്നും തെളിവില്ലാതെ ഒരാളെ കുറ്റക്കാരനാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ട് പോലീസിന്റെ കർശന നടപടിയിൽ നീണ്ടു പോയെന്നാണ്‌ തിരുവമ്പാടി ദേവസ്വത്തിന്റെ ആരോപണം. വെടിക്കെട്ട് ഇനി നടത്തുന്നില്ലെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ വാശിയിൽ അവസാനം മന്ത്രി എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ കാഴ്ചക്കാരെ തീർത്തും നിരാശരാക്കി നേരം പുലർന്നു നടന്ന വെടിക്കെട്ടിൽ ഏറെ പരാതികളുയർന്നു. V.S. Sunil Kumar on Thrissur Pooram controversy

Contnet summary; V.S. Sunil Kumar responds to the Thrissur Pooram controversy and comments on the BJP’s involvement.

ആരതി ദേവു

ആരതി ദേവു

അഴിമുഖം ട്രെയ്‌നി ജേര്‍ണലിസ്റ്റ്‌

More Posts

×