July 17, 2026 |
Share on

ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന് വനിതാ കമ്മീഷന്റെ നോട്ടീസ്

അഴിമുഖം പ്രതിനിധി വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. നേരത്തെ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതെസമയം യുവതിയുടെ പേര് പരസ്യമാക്കിയ കെ രാധാകൃഷ്ണനെ തള്ളി സിപിഐ എത്തി. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും അത് മന്ത്രിയായാലും മുന്‍ സ്പീക്കറായാലും ഒരുപോലെയാണെന്നും സിപിഐ സംസ്ഥാന […]

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. നേരത്തെ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

അതെസമയം യുവതിയുടെ പേര് പരസ്യമാക്കിയ കെ രാധാകൃഷ്ണനെ തള്ളി സിപിഐ എത്തി. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും അത് മന്ത്രിയായാലും മുന്‍ സ്പീക്കറായാലും ഒരുപോലെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേസിന്റെ അന്വേഷണത്തിനു ഡിജിപി ലോക്‌നാഥ് ബഹ്‌റ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. യുവതി കൂട്ടബലാത്സംഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×