വാലന്റൈന്‍സ് ഡേ അവിസ്മരണീയമാക്കാം; പണിക്കൂലിയില്‍ ഇളവുമായി കല്യാണ്‍ ജൂവലേഴ്‌സ്

സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ്

ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ക്കായി വാലന്റൈന്‍സ് ദിന ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ വന്‍ ഇളവുകളുമായി പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ്. ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, യുകെ, യുഎസ്എ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ മികച്ച മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ സീസണില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ടെമ്പിള്‍, ആന്റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് ആയിരം രൂപ ഇളവാണ് നല്‍കുന്നത്. ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1500 രൂപ ഇളവും കല്യാണ്‍ ജൂവലേഴ്സ് പ്രഖ്യാപിച്ചു.

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഭരണ ശേഖരവും കല്യാണ്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഹാര്‍ട്ട് പെന്‍ഡന്റ്, ഡബിള്‍ ഹാര്‍ട്ട് റിംഗ്, ഫോര്‍എവര്‍ ഇന്‍ ബ്ലൂം ബ്രേസ്ലെറ്റ്, ബൗണ്ട്ഡ് ബൈ ലവ് റിംഗ്, ഇന്റര്‍ടൈ്വന്‍ഡ് ഹാര്‍ട്ട് ബ്രേസ്ലെറ്റ് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഗുണമേന്മയിലും സുതാര്യതയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച കല്യാണ്‍ ജൂവലേഴ്സിന് ഇന്ത്യ, യുഎസ്എ, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 469-ലധികം ഷോറൂമുകളുണ്ട്. 9,08,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് കല്യാണിന്റെ വിപുലമായ റീട്ടെയില്‍ ശൃംഖല വ്യാപിച്ചുകിടക്കുന്നത്.

ഓഫറുകളെക്കുറിച്ചും പുതിയ ആഭരണശേഖരത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Summary: Valentine’s day: Kalyan Jewellers announces mega discounts

This post was last modified on February 11, 2026 8:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment