ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനും യു എസ്സിലെ വത്തിക്കാന്‍ മുന്‍ അംബാസിഡറുമായ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയെ പുറത്താക്കി. വിഗാനോയ്‌ക്കെതിരേ സഭ വിരുദ്ധ ഗൂഢാലോചനകള്‍ തെളിഞ്ഞുവെന്നാണ് വത്തിക്കാന്‍ പറയുന്നത്. വത്തിക്കാന്‍ ഡോക്ട്രിന്‍ ഓഫിസ് വ്യാഴാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് വിഗാനോയുടെ ശിക്ഷ തീരുമാനിച്ചത്, വെള്ളിയാഴ്ച്ച തീരുമാനം ആര്‍ച്ച് ബിഷപ്പിനെ അറിയിക്കുകയും ചെയ്തതായി, പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ അംഗീകരിക്കാനും സഭയുടെ പരമോന്നത നേതാവിന് കീഴ്‌പ്പെടാതിരിക്കാനും, മാര്‍പാപ്പയ്ക്ക് വിധേയമായ സഭാംഗങ്ങളുടെ കൂട്ടായ്മ നിരസിച്ചതുമൊക്കെ ആര്‍ച്ച് ബിഷപ്പ് വിഗാനോയൊക്കെതിരെയുള്ള കുറ്റങ്ങളായി കണ്ടെത്തിയിട്ടുണ്ട്. വത്തിക്കാന്‍ ഏറ്റവും ഗുരുതരമായ കുറ്റമായി കരുതുന്നതാണ് ഭിന്നത ഉണ്ടാക്കല്‍. കത്തോലിക്ക സഭയില്‍ വിഭാഗീയതയുണ്ടാക്കാനാണ് വിഗാനോ ശ്രമിച്ചതെന്നാണ് ആക്ഷേപം. ഇപ്പോഴത്തെ പുറത്താക്കല്‍ തീരുമാനപ്രകാരം, വിഗാനോ സഭയ്ക്ക് പുറത്തായിരിക്കുകയാണ്. സഭയുടെ കൂദാശകള്‍ സ്വീകരിക്കാനോ ആഘോഷിക്കാനോ അനുവാദമില്ല.
വിശ്വാസത്തിനുമേല്‍ നടത്തുന്ന കുറ്റമായാണ് ഭിന്നതയെ വത്തിക്കാന്‍ കാണുന്നത്. സഭയുടെ ഐക്യം തകര്‍ക്കാന്‍ ഇത്തരം വിഭാഗീയ പ്രവര്‍ത്തികള്‍ കാരണമാകുമെന്ന് സഭ ആശങ്കപ്പെടുന്നു.
ജൂണില്‍ വത്തിക്കാന്‍ നടപടിക്കെതിരേ കാര്‍ലോ മരിയ വിഗാനോ പരസ്യ പ്രസ്താവന നടത്തിയിരുന്നു. മാര്‍പാപ്പയുടെ നിയമസാധുതയെ ചോദ്യം ചെയ്തതിന് തന്നെ വിചാരണ ചെയ്യാന്‍ ശ്രമിക്കുകയാണെന്നായിരുന്നു 84 കാരനായ വിഗാനോ ആരോപിച്ചത്. ജൂണില്‍ വത്തിക്കാന്‍ ഉപദേശക വിഭാഗം കാര്‍ലോ മരിയ വിഗാനോയെ വിശദീകരണം കേള്‍ക്കാന്‍ വിളിപ്പിച്ചിരുന്നു. ഡികാസ്റ്ററി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത് അഥവ ‘ഭിന്നത എന്ന കുറ്റം’ ആണ് തനിക്കെതിരേ ചുമത്തിയതെന്ന് പിന്നീട് വിഗാനോ പറഞ്ഞു. കത്തോലിക്കാ സഭയെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണമാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും വിഗാനോ ഉപദേശ സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധികാരത്തെ അംഗീകരിക്കാത്തതിനും പോപ്പുമായുള്ള ബന്ധം വിച്ഛേദിച്ചതിനും 1960-കളിലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയെ നവീകരിക്കാന്‍ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങള്‍ നിരസിച്ചതുമാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളെന്നു കാര്‍ലോ മരിയ വിഗാനോ എക്‌സില്‍ കുറിച്ചിരുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വാഗതം ചെയ്തതിനും സ്വവര്‍ഗ ദമ്പതികള്‍ക്ക് അനുഗ്രഹം അനുവദിച്ചതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ രചനകളെ ‘വിഭ്രാന്തി’ എന്ന് വിളിക്കുകയും കാര്‍ലോ മരിയ വിഗാനോ ഫ്രാന്‍സിസ് മാര്‍പാപ്പയെ ശക്തമായി വിമര്‍ശിച്ചിരുന്നു. കൂടാതെ, ‘ അധികാരവും സ്വേച്ഛാധിപത്യ ഭരണവും പ്രകടിപ്പിക്കുന്ന ജോര്‍ജ്ജ് മരിയോ ബെര്‍ഗോഗ്ലിയോയുടെ അപവാദങ്ങളും പാഷണ്ഡതകളും ഞാന്‍ നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു,” വെന്ന് മാര്‍പ്പാപ്പയുടെ യഥാര്‍ത്ഥ നാമം ഉപയോഗിച്ചാണ് കാര്‍ലോ മരിയ വിഗാനോ എഴുതിയത്.
2018-ല്‍, യുഎസ് സഭയ്ക്കുള്ളിലെ വളരെ യാഥാസ്ഥിതിക ഗ്രൂപ്പിന്റെ പിന്തുണയുള്ള കാര്‍ലോ മരിയ വിഗാനോ, ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ കാര്‍ലോ മരിയ വിഗാനോയെ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കിയ യുഎസ് കര്‍ദ്ദിനാള്‍ തിയോഡോര്‍ മക്കാരിക്കിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഭരണച്ചുമതല വഹിച്ചിരുന്ന കാര്‍ലോ മരിയ വിഗാനോ പോപ്പിന് എഴുതിയ കത്തുകള്‍ ചോര്‍ന്നിരുന്നു. തട്ടിപ്പ് തടയാന്‍ ശ്രമിച്ചതിനാല്‍ തന്നെ നിര്‍ബന്ധിച്ച് പുറത്താക്കുകയാണെന്ന് കാര്‍ലോ കത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. vatican excommunicates pope francis critic and its former ambassador to us archbishop carlo maria vigano found guilty of schism
Content Summary; vatican excommunicates pope francis critic and its former ambassador to us archbishop carlo maria vigano found guilty of schism