ചെന്നൈ പാഡൂരിലെ ഏഴുവയസ്സുകാരന്റെ ഒറ്റയാള്‍ സമരം കൊണ്ട് സര്‍ക്കാര്‍ മദ്യശാല പൂട്ടേണ്ടി വന്നു. രണ്ടാം ക്ലാസുക്കാരനായ ആകാശായിരുന്നു സമരം നടത്തിയത്. സ്‌കൂള്‍ യൂണിഫോം അണിഞ്ഞ് ‘കുടിയെ വിട്, പഠിക്ക് വിട്’ എന്ന പ്ലേകാര്‍ഡുമേന്തി ആകാശ് നടത്തിയ സമരം മൂന്ന് മണിക്കൂര്‍കൊണ്ട് ഫലം കണ്ടു.
ബുധനാഴ്ച പതിനൊന്നേമുക്കാലോടു കൂടി ആകാശ് തന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമുള്ള മദ്യശാലയിലേക്ക് പ്ലേകാര്‍ഡുമേന്തി ഒറ്റക്ക് സമരം നടത്തി. മദ്യശാലയ്ക്ക് തൊട്ടുമുമ്പില്‍ പോലീസ് തടഞ്ഞപ്പോള്‍ ആകാശ് പൊരിവെയിലത്ത് നടുറോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിയും തന്റെ പ്രതിഷേധവും തുടര്‍ന്നു.
ഇടയ്ക്ക് തന്റെ സ്‌കൂള്‍ ബാഗില്‍ കൊണ്ടുവന്ന വാട്ടല്‍ബോട്ടിലില്‍ നിന്ന് വെള്ളംകുടിച്ചും പുസ്‌കം വായിച്ചും ആ വെയിലത്ത് ആകാശ് തന്റെ സമരം തുടര്‍ന്നു. അവസാനം മദ്യശാല പൂട്ടാമെന്ന് അധികൃതര്‍ ഉറപ്പ് കൊടുത്തതോടെയാണ് ആകാശ് തന്റെ സമരം നിര്‍ത്തിയത്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/zXRvTn