ചൈനയിൽ 18-ാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് താഴെ വീണ മൂന്ന് വയസ്സുള്ള ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, കുട്ടിയെ ഉറങ്ങാൻ കിടത്തിയിട്ട് മുത്തശ്ശിമാർ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയപ്പോഴാണ് അപകടമുണ്ടായത്.
മുത്തശ്ശിമാർ പോയ ശേഷം ഉണർന്ന കുട്ടി കുളിമുറിയിലേക്ക് പോവുകയും, അവിടെ സുരക്ഷാ ബാറുകൾ ഇല്ലാത്ത ഒരു ജനലിലൂടെ താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയ്ക്കിടെ, 17-ാം നിലയിലെ ജനലിൽ തട്ടി ദിശ മാറിയ കുട്ടി, താഴെയുള്ള ഒരു മരത്തിൽ വീണ ശേഷം കുറ്റിക്കാട്ടിലേക്ക് പതിച്ചതിനാൽ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടു.
ഈ കാഴ്ച കണ്ട അതേ അപ്പാർട്ട്‌മെന്റിലെ ഒരു താമസക്കാരൻ വീഡിയോ എടുത്ത് പ്രോപ്പർട്ടി മാനേജ്‌മെന്റ് ഗ്രൂപ്പിൽ പങ്കുവെച്ചതിലൂടെയാണ് കുട്ടിയുടെ പിതാവ് ഷു ഈ വിവരം അറിയുന്നത്. “അവൻ 18-ാം നിലയിൽ നിന്ന് വീണുവെന്ന് ആദ്യം എനിക്ക് വിശ്വസിക്കാനായില്ല,” പിതാവ് പറഞ്ഞു.
അപകടം നടന്ന ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇടതുകൈക്ക് ഒടിവും, നട്ടെല്ലിന് ചെറിയ പരിക്കുകളും, ആന്തരികാവയവങ്ങൾക്ക് ക്ഷതവും സംഭവിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റിട്ടില്ല. കുട്ടി പൂർണ്ണ ബോധത്തിലായിരുന്നു. ചികിത്സയ്ക്കിടെ കുട്ടി ഡോക്ടർമാരോട് “ഒരു ബംബിൾബീ കളിപ്പാട്ടം വാങ്ങിത്തരാൻ” ആവശ്യപ്പെട്ടതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർ ഈ അതിജീവനത്തെ “അത്ഭുതം” എന്നാണ് വിശേഷിപ്പിച്ചത്.
content summary: 3-Year-Old Boy In China Miraculously Survives Fall From 18th-Floor Apartment
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.