June 04, 2026 |
Share on

ഓംപുരിയുടെ പ്രേതവുമായി ആജ് തക്ക്! / വീഡിയോ

ജനുവരി 14-ന് പുറത്തുവന്ന ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്ക് നയിക്കുന്നത്‌

തന്റെ നടനത്തിലൂടെ സിനിമ പ്രേക്ഷകരുടെ ഉള്ളില്‍ തീകോരിയിട്ട നടനാണ് ഓം പുരി. മലയാളം ഉള്‍പ്പെട്ട വിവിധ ഭാഷകളില്‍ വൈവിദ്ധമാര്‍ന്ന വേഷങ്ങളിലൂടെ 40 വര്‍ഷത്തോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം ഒരുപാട് ആരാധകരെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. നടന വൈഭവത്തിന്റെ പേരില്‍ ഓം പുരി മരണശേഷവും വാഴ്ത്തപ്പെടുമ്പോള്‍, ഒരു പാകിസ്ഥാന്‍ ടിവി ചാനല്‍ ഒരു പ്രേതകഥയുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി ആറിന് സംഭവിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുരൂഹതയുണ്ടെന്നും ഓം പുരിയുടെ പ്രേതം അദ്ദേഹത്തിന്റെ മുംബെയിലെ വീട്ടില്‍ കറങ്ങി നടക്കുന്നതായും ചാനല്‍ പറയുന്നു. ജനുവരി 14-ന് പുറത്തുവന്ന ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്ക് വികസിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടിന് താഴെക്കൂടി വെള്ളക്കുപ്പായം ധരിച്ച ഒരാള്‍ നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യത്തെ പിടിച്ചാണ് വാര്‍ത്ത പടച്ചിരിക്കുന്നത്. പക്ഷെ മൂന്ന് മാസങ്ങള്‍ക്ക ശേഷം ഈ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ ആജ് തക് ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ സാമൂഹിക മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.


ഏതായാലും സംഭവം പ്രേക്ഷപണം ചെയ്ത് ബോല്‍ ന്യൂസ് എന്ന ചാനലിനും അവരുടെ അവതാരകന്‍ ആമിര്‍ ലിയാഖാത്തിനും നേരെ ഇപ്പോള്‍ ട്വിറ്ററില്‍ പൊങ്കാലയാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പടയ്ക്കുന്ന ഇന്ത്യന്‍ ചാനലുകള്‍ക്കും സംഭവം ഒരു പാഠമാകുമെന്ന് ആശിക്കാം. യഥാര്‍ത്ഥ വാര്‍ത്ത തന്നെ എന്ന് ചിലര്‍ കളിയാക്കുമ്പോള്‍, പാകിസ്ഥാനിലെ പ്രേത വിശ്വാസികളെ കുറിച്ചാണ് മറ്റ് ചിലര്‍ ആശ്ചര്യം കൊള്ളുന്നത്. ആജ് തക്കില്‍ ഓംപുരിയുടെ പ്രേതത്തെ കാണിക്കുന്നു, ഇന്ത്യ ടിവി പ്രവര്‍ത്തനം നിര്‍ത്തിയോ എന്ന് ഒരു ട്വീറ്റില്‍ ആശ്ചര്യം കൊള്ളുന്നു. രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഓം പുരിയുടെ പ്രേതവാര്‍ത്ത പ്രക്ഷേപണം ചെയ്യുന്ന ആജ് തക്കിന്റെ യുക്തിയെയും ചിലര്‍ ചോദ്യം ചെയ്യുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/v0oECe

Leave a Reply

Your email address will not be published. Required fields are marked *

×