June 26, 2026 |
Share on

എന്നാല്‍ ഞാന്‍ ഒരു സത്യം പറയട്ടെ.. ‘ഇനി ഞാന്‍ മത്സരിക്കുന്നില്ല’: ഇന്നസെന്റ് ഇങ്ങനെ പറയാന്‍ കാരണം ഇതാണ്

‘പാര്‍ലമെന്റില്‍ ചില ജനപ്രതിനിധികളെ താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് സീറ്റിലിരുത്തുന്നത്. ഇതു കാണുമ്പോള്‍ സ്വയം ചോദിച്ചിക്കാറുണ്ട്, സുഖമായി വീട്ടിലിരുന്നുകൂടെ.. പക്ഷെ അവര്‍ക്ക് അവിടെ (പാര്‍ലമെന്റില്‍) ഇരുന്നുറങ്ങുന്നതാണ് സുഖം.’

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ചാലക്കുടി എംപിയും സിനിമാനടനുമായ ഇന്നസെന്റ്. ‘ഞാന്‍ മത്സരിക്കുന്നില്ല. തോല്‍ക്കുമോയെന്ന് ഭയന്നിട്ടല്ല അത്. അപ്പന്‍ പഠിപ്പിച്ച കമ്യൂണിസം കൊണ്ടാണത്. ജീവിതത്തിന്റെ പകുതിയിലേറെ തോറ്റു തുന്നംപാടിയ ആളാണ് ഞാന്‍’എന്നാണ് മനോരമ ന്യൂസില്‍ ഇന്നസെന്റ് എഴുതിയിരിക്കുന്നത്.

ജനങ്ങള്‍ പ്രതീക്ഷയോടെ നമ്മളെ കാണുമ്പോള്‍ പേടിയാണ്. ഇതൊക്കെ നടത്തിക്കൊടുക്കാന്‍ പറ്റുമോയെന്ന്. എടാ, നിന്റെ അപ്പാപ്പന്‍ വിചാരിച്ചിട്ടുവരെ ഈ പാലം നന്നായില്ല എന്ന് എന്റെ പേരക്കുട്ടിയോടു ആരെങ്കിലും പറഞ്ഞാല്‍ അന്നവന്‍ മനസ്സില്‍ വിചാരിക്കും, ‘ഈ അപ്പാപ്പനു വേറെ പണിയൊന്നും ഉണ്ടായിരുന്നില്ലേ, പടമായി ചുമരിലിരുന്നിട്ടും പാരയാണല്ലോ’ എന്ന്.. അതിന് ഇട നല്‍കേണ്ടല്ലോ.

പാര്‍ലമെന്റില്‍ ചില ജനപ്രതിനിധികളെ താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണ് സീറ്റിലിരുത്തുന്നത്. ഇതു കാണുമ്പോള്‍ സ്വയം ചോദിച്ചിക്കാറുണ്ട്, സുഖമായി വീട്ടിലിരുന്നുകൂടെ.. പക്ഷെ അവര്‍ക്ക് അവിടെ (പാര്‍ലമെന്റില്‍) ഇരുന്നുറങ്ങുന്നതാണ് സുഖം. കമ്യൂണിസ്റ്റുകാരനായ എന്റെ അപ്പന്‍ പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതിവേണം എന്നാണ്. അവസാനംവരെ ഇതുപോലെ വേണമെന്നൊക്കെ ആഗ്രഹിക്കുന്നത് അസുഖമാണ്. അതുകൊണ്ട് രോഗിയാകുന്നതിന് മുമ്പ് താന്‍ അങ്ങ് മാറാന്‍ തീരുമാനിച്ചെന്നാണ് ഇന്നസെന്റ് പറയുന്നത്.

ഇന്നസെന്റ് എഴുതിയ ലേഖനം കൂടുതല്‍ വായിക്കാന്‍ മനോരമ ന്യൂസിന്റെ ലിങ്ക് – https://www.manoramaonline.com/news/editorial/2019/01/23/lp-innocent.html

Leave a Reply

Your email address will not be published. Required fields are marked *

×