UPDATES

വായിച്ചോ‌

തനിക്കെതിരെ വരുന്ന ട്രോളുകളെ ട്രോളി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല

‘ദുഷ്ടന്‍മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും കഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍’ -ഷീല

                       

തനിക്കെതിരെ സോഷ്യല്‍ മീഡിയകളിലും ചാനലുകലളിലും മറ്റും വരുന്ന ട്രോളുകളെ ട്രോളി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല. തനിക്കെതിരെയുള്ള പരിഹാസങ്ങളെ കുറിച്ച് ഷീല പ്രതികരിച്ചത്- ‘ദുഷ്ടന്‍മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും കഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍’ എന്ന ബൈബിളില്‍ സങ്കീര്‍ത്തനം ഒന്നാം വാചകത്തിന്റെ ചുരുക്കം പറഞ്ഞാണ്.

‘എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. തമാശയിഷ്ടപ്പെടുന്നയാളാണ് ഞാന്‍. ഒരാളെയും മോശമായി ചിത്രീകരിക്കുന്നത് നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളില്‍ കാണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ… ഇതൊക്കെ ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ ആയിക്കോട്ടെയെന്നാണ് പാര്‍ഥന.

കൂളിങ് ഗ്ലാസ് വെച്ചത് ഡല്‍ഹിയില്‍ ചൂട് കാരണമാണ് അവിടെയെല്ലാം പുറത്തിറങ്ങുന്ന എല്ലാവരും ഇത്തരം ഗ്ലാസ് വയ്ക്കുന്നുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ല. ഞാനൊന്നും ഗമ പറഞ്ഞതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും ആല്‍ഫിക്കുള്ള (അല്‍ഫോന്‍സ് കണ്ണന്താനം) ബന്ധമൊക്കെ ചോദിച്ചപ്പോള്‍ സത്യസന്ധമായി പറഞ്ഞു.

നമ്മുടെ ക്ലോക്കും തമ്പുരാന്റെ ക്ലോക്കും തമ്മിലും നമ്മുടെ കലണ്ടറും തമ്പുരാന്റെ കലണ്ടറും തമ്മിലും വ്യത്യാസമുണ്ട്. കളിയാക്കുന്നവര്‍ കയ്യടിക്കുന്ന കാലം വരും.’


കൂടുതല്‍ വായനയ്ക്ക് മനോരമ ഓണലൈന്‍ ലിങ്ക്- https://goo.gl/ZCMgBn

Share on

മറ്റുവാര്‍ത്തകള്‍