June 26, 2026 |
Share on

വധുവിന് കൂട്ടുകാരികള്‍ ഇല്ലാത്തതിനാല്‍ തോഴിമാര്‍ക്ക് പകരം ചങ്ക് ബ്രോകള്‍ തോഴന്മാരായി/ ചിത്രങ്ങള്‍

ബ്രസീലിലെ റെബേക്ക അബ്രനാട്ട്‌സിനാണ് സഹപാഠികളായ ആണ്‍ സുഹൃത്തുകള്‍ കല്യാണ തോഴന്മാരായി കൂട്ടിരുന്നത്

കൂട്ടുകാരിയില്ലാത്ത വധുവിന് അതിന്റെ കുറവ് അറിയിക്കാതെ ചങ്ക് ബ്രോകള്‍ തോഴന്മാരായി കല്യാണം കഴിപ്പിച്ചുവിട്ടു. ബ്രസീലിലെ റെബേക്ക അബ്രനാട്ട്‌സിനാണ് സഹപാഠികളായ ആണ്‍ സുഹൃത്തുകള്‍ കല്യാണ തോഴന്മാരായി കൂട്ടിരുന്നത്. കംപ്യൂട്ടര്‍ എന്‍ഞ്ചിനീയറിംഗിന് പഠിക്കുന്ന റെബേക്കയുടെ ക്ലാസില്‍ 60 പേരാണുള്ളത്. എന്നാല്‍ പെണ്‍കുട്ടികള്‍ റെബേക്ക ഉള്‍പ്പടെ നാലുപേരെയുള്ളൂ.

അതുകൊണ്ട് തന്നെ അധികം പെണ്‍സുഹൃത്തുകളില്ലായിരുന്ന റെബേക്ക തന്റെ കല്യാണത്തിന് വധുവിന്റെ തോഴന്മാരായി വാരമോയെന്ന് ചോദിച്ചപ്പോള്‍ ആണ്‍ സുഹൃത്തുകള്‍ കണ്ണുംപൂട്ടി സമ്മതിക്കുകയായിരുന്നു. കല്യാണത്തിന് മുമ്പ് റെബേക്കയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയതും ഡ്രസ് തിരഞ്ഞെടുക്കുന്നതിനും ചങ്ക്‌ബ്രോുകളും കൂട്ടിന് പോയി. വെറുതെ പോവുക മാത്രമല്ല. അവരും അതിന്റെ ഭാഗമായി. ബ്യൂട്ടിപാര്‍ലറില്‍ പോയി ഒരുങ്ങുകയും കൈയും കാലും വാക്‌സ് ചെയ്യുകയ്യും ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കുകയും ഒക്കെ ചെയ്തു ഇവര്‍. ചിത്രങ്ങള്‍ കാണാം:

കൂടുതല്‍ ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും- https://goo.gl/Q7VGE6

Leave a Reply

Your email address will not be published. Required fields are marked *

×