June 07, 2026 |
Share on

ആമിര്‍ ഖാന്റെ ഫിറ്റ്‌നസ് രഹസ്യം ദംഗല്‍ നൂട്രീഷ്യനിസ്റ്റ് വെളിപ്പെടുത്തുന്നു

ഭാരം കൂടാനുള്ള കാരണം, അത് കുറക്കാനുള്ള വഴികള്‍, യോജിച്ച ഭക്ഷണ രീതികള്‍, കുറഞ്ഞ ഭാരം കൂടാതിരിക്കാനുള്ള വഴികള്‍ തുടങ്ങിയവയെല്ലാം നിഖില്‍ ദുരന്ധര്‍ പറയുന്നു. ദംഗലില്‍ ആമിര്‍ ഖാന്റെ തടിച്ച രൂപത്തില്‍ നിന്നും ഫിറ്റ്‌നസിലേയ്ക്കുള്ള മാറ്റം ഏല്ലാവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ദംഗലിലെ ഗുസ്തിക്കാരന്റെ രൂപത്തിന് ആമിര്‍ ഖാന്‍, ന്യൂട്രീഷ്യനിസ്റ്റ് ഡോ.നിഖില്‍ ദുരന്ധറിനോട് കടപ്പെട്ടിരിക്കുന്നു. ഫിറ്റ്‌നസും ആരോഗ്യവുമുള്ള ശരീരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രതിപാദിച്ച് ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ നിഖില്‍ ദുരന്ധര്‍. Fat-loss Diet എന്നാണ് പുസ്തകത്തിന്റെ പേര്. ഡയറ്റിംഗ് സംബന്ധിച്ച മിഥ്യാധാരണകളെ തിരുത്തുകയാണ് നിഖില്‍. ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായത് എന്ന് തോന്നുന്ന ഡയറ്റിംഗ് രീതികള്‍ ഡോ.നിഖില്‍ നിര്‍ദ്ദേശിക്കുന്നു. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കുന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.

ഭാരം കൂടാനുള്ള കാരണം, അത് കുറക്കാനുള്ള വഴികള്‍, യോജിച്ച ഭക്ഷണ രീതികള്‍, കുറഞ്ഞ ഭാരം കൂടാതിരിക്കാനുള്ള വഴികള്‍ തുടങ്ങിയവയെല്ലാം നിഖില്‍ ദുരന്ധര്‍ പറയുന്നു. ദംഗലില്‍ ആമിര്‍ ഖാന്റെ തടിച്ച രൂപത്തില്‍ നിന്നും ഫിറ്റ്‌നസിലേയ്ക്കുള്ള മാറ്റം ഏല്ലാവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ശരീരത്തിലെ കൊഴുപ്പ് 10 ശതമാനത്തില്‍ താഴേയ്ക്ക് കുറച്ചുകൊണ്ടുവരുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ആമിര്‍ ഖാന്‍ പറയുന്നു. ഡോ.നിഖില്‍ ദുരന്ധറിന്റെ അനുഭവ പരിചയും ഭാരം കുറക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവുമാണ് തനിക്ക് ദംഗലില്‍ സഹായകമായതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/qsB2G2

Leave a Reply

Your email address will not be published. Required fields are marked *

×