June 04, 2026 |
Share on

ബറേലി സംഘർഷം: മൗലാന തൗക്കീർ ഖാന്റെ കൂട്ടാളികളെ പിടികൂടി

യോഗി സർക്കാരിനെതിരെ പ്രതിപക്ഷം

ഐ ലവ് മുഹമ്മദ് വിവാദത്തെച്ചൊല്ലി സംഘർഷമുണ്ടായി അഞ്ച് ദിവസത്തിന് ശേഷവും ബറേലിയിലെ ഇടവഴികളിലും മാർക്കറ്റുകളിലും വല്ലാത്തൊരു നിശബ്ദത നിറഞ്ഞിരുന്നു. ഐ ലവ് മുഹമ്മദ് ബാനറുകളും പോസ്റ്ററുകളും പല വീടുകൾക്ക് മുന്നിലായും തൂക്കിയിട്ടിരുന്നു, നൗമഹ്‌ല മസ്ജിദിനും അല ഹസ്രത്ത് ദർഗയ്ക്കും സമീപമുള്ള പ്രദേശങ്ങൾ കനത്ത പോലീസ് കാവലിലായിരുന്നു.

സെപ്റ്റംബർ 26-ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച്, ഇത്തിഹാദ്-എ-മില്ലത്ത് കൗൺസിൽ (ഐഎംസി) മേധാവി മൗലാന തൗക്കീർ ഖാന്റെ ഒമ്പത് കൂട്ടാളികളെക്കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതോടെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 82 ആയി. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളുടെ സൂത്രധാരനായ തൗഖീറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Also Read: പലസ്തീന്‍ ഫ്‌ളോട്ടിലയെ തടഞ്ഞ് ഇസ്രയേല്‍; ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെ അറസ്റ്റില്‍

യോ​ഗി ആദിത്യനാഥ് സർക്കാ‍ർ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ പ്രതിപക്ഷം വിമർശിച്ചു. സർക്കാരിന് സമാധാനം ആ​ഗ്രഹിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ വാക്കുകൾ. അവർക്ക് വേണ്ടത് ഈ വിഷയം പെരുപ്പിച്ചു കാണിച്ച് അതിനെ ഒരു പ്രചാരണ ആയുധമാക്കി മാറ്റുക മാത്രമാണ്. സംബലിലും ഇപ്പോൾ ഇവിടെ ബറേലിയിലും നിങ്ങൾക്ക് അത് കാണാൻ സാധിക്കും. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യോ​ഗി സർക്കാർ ശ്രമിക്കുന്നതെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്ന് സഹാറൻപൂർ കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് അവകാശപ്പെട്ടു. എന്നാൽ, ക്രമസമാധാനം നിലനിർത്താൻ എംപിയുടെ വീടിനും എസ്പി എംഎൽസി ഷാനവാസ് ഖാന്റെ വീടിനും ചുറ്റും പോലീസുകാരെ വിന്യസിക്കുക മാത്രമാണ് ചെയ്തതെന്ന് സഹാറൻപൂർ പോലീസ് പറയുന്നു. ഞങ്ങൾ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിട്ടില്ല, സുരക്ഷ മുൻനിർത്തി ഞങ്ങളുടെ സേനയെ വിന്യസിക്കുക മാത്രമാണ് ചെയ്തതെന്ന് സഹാറൻപൂർ (സിറ്റി) എസ്പി വ്യോം ബിന്ദാൽ പറഞ്ഞു.

Also Read: ദളിതന്‍ കയറിയാല്‍ വീട് അശുദ്ധമാകുമോ? 12കാരന്റെ ആത്മഹത്യയില്‍ പുകഞ്ഞ് ഹിമാചല്‍

പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. നിയമം ലംഘിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടിയെന്നും ഇത് തുടരുമെന്നും ബറേലി എസ്പി അനുരാഗ് ആര്യ പറഞ്ഞു. സംഭവത്തിൽ എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) അന്വേഷണം നടത്തുകയാണ്. സംഭവത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടെന്ന തെളിവുകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിന് നേരെയുണ്ടായ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഇദ്രീസും ഇഖ്ബാലും സെപ്റ്റംബർ 26ന് ഒരു കോൺസ്റ്റബിളിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് പോലീസിന് നേരെ വെടിയുതിർത്തതായി പോലീസ് അവകാശപ്പെട്ടു. മോഷ്ടിച്ച തോക്ക്, രണ്ട് നാടൻ പിസ്റ്റളുകൾ, മൂന്ന് ബുള്ളറ്റുകൾ, രണ്ട് ഉപയോഗിച്ച ബുള്ളറ്റുകൾ, ഒരു ബൈക്ക്, മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

മോഷണം, കൊള്ള ഉൾപ്പെടെ 20ലധികം കേസുകളാണ് ഇദ്രീസിനെതിരെ പോലീസ് രേഖകളിലുള്ളത്. ഇക്ബാലിനെതിരെ കവർച്ച, ഉൾപ്പെടെ 17 കേസുകളുണ്ടെന്ന് എസ്പി പറഞ്ഞു. ഡോ. നഫീസ് ഖാൻ , അദ്ദേഹത്തിന്റെ മകൻ ഫർഹാൻ ഖാൻ , ഷാൻ , മുഹമ്മദ് നദീം , റിസ്വാൻ , താസിം, അമാൻ എന്നിവരാണ്.

Also Read: ജൻ സുരാജ് ഫണ്ടിംഗ് വിവാദം;’241 കോടി മോഷ്ടിച്ചതല്ല, കൺസൾട്ടിംഗിലൂടെ നേടിയത്’

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം കോട്‌വാലി പ്രദേശത്തെ പുരോഹിതന്റെ വസതിക്ക് പുറത്തും പള്ളിക്കടുത്തും ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി പോലീസ് പറഞ്ഞു. സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കാനായിരുന്നു മതപുരോഹിതന്റെ വസതിക്ക് പുറത്തും പള്ളിക്കു സമീപവും ജനക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധം നടത്താന്‍ പ്രാദേശിക അധികാരികള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ രോഷം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.സ്ഥിതി വഷളായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി.

content summary: Bareilly Unrest: Streets Silent as Arrest Toll Rises Amid Police ‘Encounters’; Neighborhoods Remain Tense

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×