ഇന്ത്യന്‍ ജനതക്ക് മേല്‍ വീണ ബോംബയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെയും ജിസ്ടിയെയും പലരും കരുതുന്നത്. പക്ഷെ ഈ ദീപാവലിക്ക് ഉത്തര്‍പ്രദേശുകാര്‍ നോട്ട് നിരോധനവും ജിസ്ടിയുമാണ് പൊട്ടിച്ച്കളിക്കുന്നത്. സംഭവം മനസ്സിലായില്ലേ? ഉത്തര്‍പ്രദേശില്‍ ഇത്തവണ ഏറ്റവും ഹിറ്റായ രണ്ട് പടക്കങ്ങളാണ് നോട്ട് നിരോധനവും ജിസ്ടിയും. കേന്ദ്രസര്‍ക്കാരിനെതിരെ ഇതിലും വലിയ ട്രോളുകള്‍ ഒന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
പടക്ക വിപണിയില്‍ തങ്ങളുടെ പടക്കങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് യുപിയിലെ പടക്കം നിര്‍മാതാക്കള്‍ നോട്ട് നിരോധന പൂത്തിരിയും ജിഎസ്ടി പടക്കങ്ങളും അവതരിപ്പിച്ചത്. സംഭവം ഏതായാലും വമ്പന്‍ ഹിറ്റായിരിക്കുകയാണ്. മൂന്ന് മിനിറ്റുവരെ കത്തിനില്‍ക്കുന്ന ഒരു പെട്ടി നോട്ട് നിരോധന പൂത്തിരിക്ക് 5000 രൂപയാണ് വില വരുന്നത്. ആകാശത്ത് 510 നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ജിഎസ്ടിക്ക് 15,000 രൂപയാണ് വില.
രാഷ്ട്രീയക്കാരും പ്രധാന രാഷ്ട്രീയ വിഷയങ്ങളുമെല്ലാം പടക്കങ്ങളുടെ പേരായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മുഖ്യമന്ത്രി ആദിത്യനാഥ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരുടെ എല്ലാം പേരില്‍ പടക്കങ്ങള്‍ ലഭ്യമാണ്.
ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുന്ന പടക്കങ്ങളുടെ പേര് യോഗി ആദിത്യനാഥെന്നും അഖിലേഷ് യാദവെന്നുമൊക്കെയാണ്. ഈ പടക്കത്തിന് 22,000 രൂപയാണ് വില വരുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടു കൂടി നല്‍കിയിരിക്കുന്ന പൂത്തിരിയുടെ പേര് തിളങ്ങുന്ന നക്ഷത്രമെന്നാണ്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/yvZZta