June 26, 2026 |
Share on

പ്രതിപക്ഷ നേതാവിന്റെത് നനഞ്ഞ പടക്കം, പിന്നില്‍ ഒപ്പം നിന്ന ‘അസുരവിത്ത്’; സി കൃഷ്ണകുമാര്‍

പരാതി നല്‍കിയത് ബന്ധുവെന്ന്
സൂചന

തനിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അസുരവിത്ത് ഇന്ന് പുറത്ത് പോയി. ആ അസുരവിത്ത് തന്നെയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവും കൂട്ടരും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം നനഞ്ഞ പടക്കമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ സന്ദീപ് വാര്യര്‍. 2015 ലും 2020 ലും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും, ആ പരാതി തന്നെയാണ് ഇപ്പോള്‍ വീണ്ടും രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നതെന്നും കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാതിക്കാരിയുടെ പിതാവ് തനിക്ക് അനുകൂലമായി മൊഴി നല്‍കി. തെറ്റായ വാര്‍ത്തയാണ് തനിക്കെതിരെ ഉയരുന്നത്. സന്ദീപ് വാര്യര്‍ക്ക് എതിരെ പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. പരാതി ഉയര്‍ന്നത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമാണെന്നാണ് കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

യുവതി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ മാധ്യമങ്ങളെ കണ്ടത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്.

കൃഷ്ണകുമാറിനെതിരെ പരാതി നല്‍കിയത് ബന്ധു തന്നെയാണെന്നാണ് സൂചന. ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങള്‍ പരാതിയിലുണ്ടെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഇക്കാര്യം പല നേതാക്കള്‍ക്കും അറിയാമെന്നും പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ വിവരമറിയിച്ചതെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി.പരാതി കിട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. C. Krishnakumar denies sexual assault allegations

Content Summary: C. Krishnakumar denies sexual assault allegations

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×