മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രാജ്യം വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന മധ്യവര്‍ഗ പ്രതീക്ഷ വലിയ വ്യാമോഹമായിരുന്നു എന്ന് വ്യക്തമായതായി ദ പ്രിന്റിലെഴുതിയ ലേഖനത്തില്‍ ടിഎന്‍ നൈനാന്‍ പറയുന്നു.
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഒരു വ്യക്തി പറഞ്ഞത് താന്‍ മോദിയെ പിന്തുണക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടി വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചാലും അദ്ദേഹം അധികാരത്തില്‍ വരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അവകാശപ്പെട്ടാണ്. എന്നാല്‍ രണ്ടക്ക സാമ്പത്തിക വളര്‍ച്ചയടക്കമുള്ള വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാകുമ്പോള്‍ മറുവശത്ത് അധസ്ഥിത ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യവും അനുഭാവവും പ്രകടിപ്പിക്കുന്ന മധ്യവര്‍ഗ ബുദ്ധിജീവികളേയും സാമൂഹ്യപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുന്നു.
1975-77 കാലത്തെ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ ഭരണകാലത്ത് ജയിലില്‍ കിടന്നിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ പാര്‍ട്ടിയുടെ പരിപവര്‍ത്തനം ശ്രദ്ധേയമാണ്. ഇതേ പാര്‍ട്ടിയാണ് ഇപ്പോള്‍ എതിരഭിപ്രായങ്ങളേയും പൗരാവകാശങ്ങളും അടിച്ചമര്‍ത്തുന്നത്. വിയോജിപ്പുകളോട് അസഹിഷ്ണുത കാണിക്കുന്നത്. ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയിലൂടെ കൈവരുന്ന നല്ല ദിനങ്ങള്‍ സംബന്ധിച്ച് ചെറിയ പ്രതീക്ഷകളെങ്കിലുമുണ്ടായിരുന്നവര്‍ക്ക് അതെല്ലാം ഇല്ലാതാക്കുന്ന അവസ്ഥയാണ് നോട്ട് നിരോധനമുണ്ടാക്കിയത്. കര്‍ഷകരും ചെറുകിട വ്യാപാരികളും അസംതൃപ്തരാണ്. മേക് ഇന്‍ ഇന്ത്യയും വര്‍ദ്ധിച്ച കയറ്റുമതിയും സംബന്ധിച്ച അവകാശവാദങ്ങള്‍ എവിടെയുമെത്തിയില്ല. രൂപയുടെ മൂല്യം 60ല്‍ നിന്ന് 40 ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അത് 70 ആയി മാറി.
വായനയ്ക്ക്: https://goo.gl/nPQ18W