July 16, 2026 |
Share on

ദയാവധത്തിന് അപേക്ഷ നല്‍കി 65 വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ദമ്പതികള്‍ ഒരുമിച്ചു മരിച്ചു

91-വയസായിരുന്നു ഇരുവര്‍ക്കും

തങ്ങളില്‍ ഒരാളുടെ മരണത്തിനു ശേഷം തനിച്ചുജീവിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഒരുമിച്ച് മരിക്കാനുള്ള വൃദ്ധ ദമ്പതികളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടു. നിക്കും ട്രീസയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 65 വര്‍ഷമായി. 91-വയസുള്ള ഇവര്‍ തങ്ങളുടെ പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് ഒരുമിച്ച് മരിക്കണമെന്ന് സര്‍ക്കാരിന് ദയാവധത്തിന് അപേക്ഷ നല്‍കുകയായിരുന്നു. കിഴക്കന്‍ നെതര്‍ലന്‍ഡിലെ ഡിഡാം സ്വദേശികളായി ഇവര്‍ക്ക് അതിന് തടസ്സമൊന്നുമുണ്ടായിരുന്നില്ല. കാരണം ദയാവധം നിയമാനുസൃതമായ രാജ്യമാണ് നെതര്‍ലന്‍ഡ്.

91 വയസുള്ള ഇരുവരുടെയും ആരോഗ്യ സ്ഥിതി അത്ര ആശാവഹമായിരുന്നില്ല. 2012-ല്‍ നിക്കിന് പക്ഷാഘാതം വന്നിരുന്നു. ട്രീസിന് അടുത്തിടെ ഡിമന്‍ഷ്യയും സ്ഥിരീകരിച്ചിരുന്നു. നിക്കും ട്രീസയും പരസ്പരം ചുംബിച്ച ശേഷമാണ് തങ്ങളുടെ ആഗ്രഹമായ ഒരുമിച്ചു മരിക്കുക എന്ന കാര്യം സഫലമാക്കിയത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/LLEQKE

Leave a Reply

Your email address will not be published. Required fields are marked *

×